നടി ആക്രമിക്കപ്പെട്ട കേസിലൂടെ അദ്ദേഹം കടന്നുപോയ നിമിഷം വിഷമമുണ്ടാക്കിയെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. ദിലീപേട്ടന് നല്ലത് മാത്രം വരുത്തണേ എന്ന് പ്രാര്‍ത്ഥിക്കുന്നയാളാണ് ഞാന്‍. ഒരു സഹോദരന്‍റെയും ഗുരുവിന്‍റെയും സ്ഥാനമാണ് നല്‍കിയത്. ഒരു സഹോദരനെ പോലെയാണ് സംസാരിക്കാറുള്ളതെന്നും പ്രയാഗ പറയുന്നു. രാമലീലയിലാണ് ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചത്. ദിലീപേട്ടനെ വ്യക്തിപരമായി അറിയുന്ന ആളാണ് ഞാന്‍. കട്ടപ്പനയിലെ ഹൃതിക് റോഷന്‍ നിര്‍മിച്ചത് ദിലീപേട്ടനാണ്. അപ്പോഴാണ് ഞാന്‍ ആദ്യമായി ദിലീപേട്ടനെ കാണുന്നത്. അതിന് ശേഷം രാമലീലയില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ നായികയായി വരുന്നു. എനിക്കെപ്പോഴും നല്ല […]
Tag: Features
ഒരേ വസ്ത്രമിട്ട് 23 ദിവസം അഭിനയിച്ചു; ലില്ലിയില്‍ നിന്ന് പുറത്തുവരാന്‍ മുടി മുറിച്ചു: സംയുക്ത മേനോന്‍
ടൊവിനോ ചിത്രം തീവണ്ടിയിലെ ദേവി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളി സിനിമാപ്രേമിയുടെ ശ്രദ്ധ പിടിച്ച നടിയാണ് സംയുക്ത മേനോന്‍. എന്നാല്‍ സംയുക്ത ആദ്യം അഭിനയിച്ച ചിത്രം തീവണ്ടിയല്ല. പ്രശോഭ് വിജയന്‍ എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ ലില്ലിയ്ക്കുവേണ്ടിയാണ് സംയുക്ത ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഗര്‍ഭിണിയായ സ്ത്രീയുടെ വേഷം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും കഥാപാത്രത്തില്‍ നിന്ന് പുറത്തു കടക്കുന്നതിന് കൗണ്‍സിലിംഗിന് പോകേണ്ടി വന്നു. കൂടാതെ പെട്ടെന്നൊരു മാറ്റം വേണം എന്ന് തോന്നിയതിനാല്‍ മുടി മുറിച്ചു കളയുകയും ചെയ്തുവെന്ന് സംയുക്ത […]
സിനിമ ഇല്ലെങ്കിൽ പെട്രോൾപമ്പിൽ പോയി പണിയെടുത്തു ജീവിക്കും: മഡോണ
സിനിമ ഇല്ലെങ്കിൽ ഞാൻ പെട്രോൾ പമ്പിൽ പോയി പണിയെടുത്തു ജീവിക്കുമെന്ന് മഡോണ. അല്‍ഫോണ്‍സ് പുത്രന്‍റെ പ്രേമത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച മൂന്നു നടിമാരിലൊരാൾ, സെലിന്‍ എന്ന വേഷത്തില്‍ വന്ന മഡോണയാണ് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞത്. കൈനിറയെ അവസരങ്ങള്‍ വന്നിട്ടും തനിക്ക് ത്യപ്തി നല്‍കുന്ന കഥാപാത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുകയായിരുന്നു മഡോണ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്‍റെ വ്യത്യസ്തമായ നിലപാട് കൊണ്ട് പ്രേക്ഷകപ്രീതി നേടാനും മഡോണയ്ക്കായിട്ടുണ്ട്. എനിക്ക് ഇതല്ലെങ്കില്‍ വേറെ എന്തെങ്കിലും ഉണ്ടാവും എന്നുറപ്പുണ്ട്. എനിക്ക് […]
അവര്‍ എന്തു കരുതും എന്ന ചിന്തയായിരുന്നു മനസ്സു നിറയെ,ഒരു സാധാരണ പെണ്‍കുട്ടിയാണവര്‍: നയന്‍താരയെ ക്കുറിച്ച് വിഘ്‌നേഷ്
ഗോസിപ്പുകളിലും വാര്‍ത്തകളിലും നിറഞ്ഞുനിന്ന ജോഡികളായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരും ഒന്നിച്ച് യാത്ര ചെയ്യുന്നതും കെട്ടിപിടിച്ചുള്ള ഫോട്ടോകളും നിരവധി പുറത്തുവിട്ടിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഉറപ്പിച്ചു. പ്രണയത്തെക്കുറിച്ച് ഇരുവരും തുറന്നുപറഞ്ഞില്ലെങ്കിലും ഉറപ്പിക്കുന്ന തരത്തില്‍ ഇരുവരും പരസ്പരം പുകഴ്ത്തുകയും സ്‌നേഹിക്കുകയും ചെയ്യുന്ന രീതിയില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത്തവണ സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. വിഘ്‌നേഷിന് നായന്‍താരയെക്കുറിച്ച് വാ തോരാതെ പറയാനുമുണ്ട്. താന്‍ ജീവിതത്തില്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തികളില്‍ ഒരാളാണ് നയന്‍താരയെന്ന് വിഘ്നേഷ് പറയുന്നു. നാനും റൗഡി […]
എട്ടുവർഷം മലയാള സിനിമയിൽ ഉണ്ടായിരുന്നു; കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞ് സംവൃത
മലയാളികളുടെ ഇഷ്ട താരമായിരുന്നു സംവൃത സുനിൽ. നാടൻ ഭംഗി എന്ന മലയാളി സങ്കൽപ്പത്തിനൊപ്പംമലയാളി പ്രേക്ഷകർ എന്നും സംവൃതയുടെ പേരും ചേർത്തുവെച്ചു. രസികൻ എന്ന ലാൽജോസ് ചിത്രത്തിലൂടെയാണ് സംവൃത മലയാള സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. വിവാഹത്തോടെ സിനിമ അഭിനയത്തോട് വിട പറഞ്ഞ സംവൃത ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. സംവൃതയുടെ ഇത്തവണത്തെ മടങ്ങി വരവ് പക്ഷെ സിനിമയിലേക്ക് അല്ല. തന്നെ സിനിമയിലേക്ക് പരിചയപ്പെടുത്തിയ സംവിധായകരിലൊരാളായ ലാല്‍ ജോസ് അദ്ദേഹത്തിന്‍റെ പുതിയ സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് […]
ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാധ്യമത്തിനും ചേര്‍ന്നതല്ല; പ്രമുഖ ചാനലിനെതിരെ ഹണി റോസ്
ഫ്ലവേഴ്‌സ് ചാനല്‍ വിളിച്ചുവരുത്തി പറ്റിക്കുകയും അപമാനിക്കുകയും ചെയ്‌തെന്ന് നടി ഹണിറോസ്. അന്തസിനു ചേര്‍ന്നതല്ലെന്നും, ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാധ്യമത്തിനും ചേര്‍ന്നതല്ലെന്നും ഹണി റോസ് പറയുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്‍റെ ഭാഗമായിട്ടാണ് കഴിഞ്ഞദിവസം ഫ്‌ളവേഴ്‌സ് ചാനലില്‍ പോയത്. ഒരു എപ്പിസോഡ് എന്ന് പറഞ്ഞു ഉച്ചയ്ക്ക് ചെന്ന് രാത്രി വരെ ഷൂട്ട് ചെയ്തു. രണ്ടു എപ്പിസോഡ് ആയി ടെലികാസ്റ്റ് ചെയ്തു. എന്നാല്‍, സിനിമയെപറ്റി ഒരു കാര്യവും എപ്പിസോഡില്‍ ഉണ്ടായില്ല. ഇത്തരം ഒരു അനുഭവം ഇതാദ്യമാണ്, ഇങ്ങനെ വിളിച്ചു […]
എന്‍റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഒപ്പം നിന്നത് അവളാണ്; ഭാര്യയെക്കുറിച്ച് വിജയ് സേതുപതി
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ തമിഴിലെ മുന്‍നിര നടനായി ഉയര്‍ന്ന താരമാണ് വിജയ് സേതുപതി. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വിജയ് സേതുപതിയുടെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നുമാണ് തമിഴകത്തെ സൂപ്പര്‍താരമായി സേതുപതി മാറിയിരുന്നത്. അനായാസ അഭിനയ ശൈലിയിലൂടെയും വ്യത്യസ്ത സിനിമകളിലൂടെയുമാണ് അദ്ദേഹം സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രം ചെയ്യുന്ന സൂപ്പര്‍താരങ്ങളുടെ പതിവ് തെറ്റിച്ചുകൊണ്ടാണ് വിജയ് സേതുപതി മുന്നേറുന്നത്. കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. നയന്‍താര മുഖ്യ […]
ഒടുവില്‍ മമ്മൂക്കയുടെ സൗന്ദര്യ രഹസ്യം പുറത്തായി
കൊച്ചി:67-ാം വയസിലും ഒടുക്കത്തെ ഗ്ലാമര്‍, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി പേഴ്‌സണല്‍ കുക്കായ ലെനീഷ് രംഗത്ത്. ‘ഒടുക്കത്തെ ഗ്ലാമര്‍ ആണല്ലോ’, എന്ന് പല ഭാഗത്തുനിന്നും മമ്മൂട്ടിയോട് കാണുന്നവരൊക്കെ പറയാറുണ്ട്. എന്നാല്‍ അത്തരം സുഖിപ്പിക്കല്‍ ഇപ്പോള്‍ മമ്മൂക്കയ്ക്ക് തീരെ രസിക്കുന്നില്ലെന്നാണ് താരത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്. പ്രായം 68ല്‍ എത്തി നില്‍ക്കുമ്പോഴും ഇപ്പോഴും നാല്‍പ്പതിന്‍റെ പ്രസരിപ്പാണ് താരത്തിന്. സൗന്ദര്യം നിലനിറുത്താന്‍ മമ്മൂക്കയ്ക്ക് എങ്ങനെ കഴിയുന്നുവെന്നും അതിന്‍റെ രഹസ്യം എന്താണെന്നുമുള്ള ഏറെ കാലത്തെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായാണ് കുക്ക് ലെനീഷ് […]
തന്‍റെ രാഷ്ട്രീയ ചായ്‌വ് വ്യക്തമാക്കി നടി അനുശ്രീ
നടി അനുശ്രീ തന്‍റെ രാഷ്ട്രീയ ചായ്വ് വ്യക്തമാക്കുന്നു. തന്റെ ഇഷ്ടപ്പെട്ട നേതാവ് ആരാണെന്ന് ചോദിച്ചാല്‍, ഒന്നും നോക്കാതെ ഉത്തരം പറയും, അത് ഗണേഷ് കുമാറാണ്. ഗണേഷ് ഏത് പാര്‍ട്ടിയില്‍ നിന്നാലും വോട്ട് ചെയ്യുമെന്നും അനുശ്രീ പറയുന്നു.ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്‍റെ ഭാഗമായി ഭാരതാമ്പയുടെ വേഷം കെട്ടിയപ്പോള്‍ പലരും ചോദിച്ചു സംഘപരിവാര്‍ പ്രവര്‍ത്തകയാണോയെന്ന്. അതേസമയം, താന്‍ സഖാവ് എന്ന കവിത ആലപിച്ചത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയതോടെ തന്നെ എല്ലാവരും കമ്മ്യൂണിസ്റ്റ്കാരിയുമാക്കി. എന്നാല്‍ ഒരു പാട്ട് ഇഷ്ടമായി, അങ്ങനെ അത് പാടിയെന്നേ […]
പത്തൊമ്പതാം വയസ്സില്‍ ആദ്യ വിവാഹം; പ്രണയ സിനിമകളെപ്പോലെയാണ് യഥാര്‍ഥ ജീവിതമെന്ന് കരുതി: ശാന്തി കൃഷ്ണ
സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് 19-ാം വയസ്സിലായിരുന്നു നടന്‍ ശ്രീനാഥുമായുള്ള ശാന്തികൃഷ്ണയുടെ വിവാഹം. അതോടെ സിനിമയില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന നടി അടുത്ത കാലത്ത് സിനിമയിലേക്ക് തിരികെയെത്തുകയും ഇപ്പോള്‍ സിനിമയില്‍ സജീവ സാന്നിധ്യമാവുകയും ചെയ്തിരിക്കുകയാണ്. ജീവിതത്തില്‍ രണ്ട് വിവാഹം കഴിച്ചെങ്കിലും രണ്ടും ഇടയ്ക്ക് വച്ച് ഉപേക്ഷിക്കേണ്ടി വന്നതിനെപ്പറ്റിയും, തന്‍റെ ജീവിതത്തില്‍ നേരിട്ട വെല്ലുവിളിയെ കുറിച്ച് മനസ്സ് തുറക്കുകയാണ് നടി. ഒരു പ്ലാനിങ്ങുമില്ലാതെയായിരുന്നു സിനിമയില്‍ എത്തിയത്. ചെറുപ്പം മുതലെ അഭിനയവും പാട്ടും ഡാന്‍സുമൊക്കെ ഇഷ്ടമായിരുന്നു. അതിനാല്‍ തന്നെ ഭരതന്‍ […]








