നാലഞ്ച് തിയേറ്ററുള്ള ആ സുഹൃത്ത് പോലും എന്‍റെ പടത്തിനൊരു തിയേറ്റര്‍ തന്നില്ല: ബാബുരാജ്

ബാബുരാജ് തന്‍റെ കരിയറിലെ തന്നെ വ്യത്യസ്തമായ നായക വേഷം കൈകാര്യം ചെയ്ത ചിത്രമായിരുന്നു കൂദാശ. നവാഗതനായ ഡിനു തോമസ് സംവിധാനം ചെയ്ത ചിത്രം നിരൂപക പ്രശംസ നേടിയെങ്കിലും തിയേറ്ററില്‍ ശ്രദ്ധ നേടിയില്ല. എന്നാല്‍ ചിത്രത്തിന്‍റെ ഡിവിഡി റിലീസിന് ശേഷം മികച്ച അഭിപ്രായമാണ് വന്നു കൊണ്ടിരിക്കുന്നത്. നിരവധി പേര്‍ കൂദാശയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. കൂദാശയ്ക്ക് സംഭവിച്ച ദുരവസ്ഥയെക്കുറിച്ച് തന്‍റെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ മനസ് തുറന്നിരിക്കുകയാണ് ബാബു രാജ്. ബാബുരാജിന്‍റെ വാക്കുകള്‍: ‘ഇരുപത്തിയഞ്ച് വര്‍ഷത്തെ കരിയറില്‍ എനിക്ക് […]

എല്ലാവരുടെയും കുത്തുവാക്കുകള്‍, ആത്മഹത്യയെക്കുറിച്ച് ആലോചിച്ചു: സ്വാസിക

മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയ താരമാണ് സ്വാസിക. സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ സ്വാസിക അഭിനയിച്ചിട്ടുണ്ടെങ്കിലും സീത എന്ന ഒറ്റ സീരിയലിലൂടെയാണ് സ്വാസിക ശ്രദ്ധിക്കപ്പെട്ടത്. അവതാരകയായും സ്വാസിക പ്രത്യക്ഷപ്പെടാറുണ്ട്. അയാളും ഞാനും തമ്മില്‍, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളിലെ സ്വാസികയുടെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയായിരുന്നു എന്നും തന്‍റെ സ്വപ്നമെന്നും സിനിമകള്‍ ഇല്ലാതായ സമയത്ത് ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ടെന്നും സ്വാസിക പറയുന്നു. സിനിമയായിരുന്നു ലക്ഷ്യം. അഭിനയിക്കണം, വലിയ നടിയായി അറിയപ്പെടണം എന്നൊക്കെയായിരുന്നു ആഗ്രഹം. തമിഴിലായിരുന്നു തുടക്കം. ഒരു മാഗസിനില്‍ […]

മമ്മൂക്ക നിസാര കാര്യങ്ങള്‍ക്ക് പിണങ്ങുകയും മുഖം വീര്‍പ്പിക്കുകയും ചെയ്യും: ഉര്‍വശി

മമ്മൂട്ടിയെക്കുറിച്ച് നടി ഉര്‍വശി രസകരമായ കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ്. കുട്ടികളുടെ സ്വഭാവമാണ് മമ്മൂട്ടിക്കെന്ന് ഊര്‍വശി പറയുന്നു. മമ്മൂക്ക ചെറിയ കുട്ടികളുടേത് പോലെ നിസാര കാര്യങ്ങള്‍ക്ക് പിണങ്ങുകയും മുഖം വീര്‍പ്പിക്കുകയും വാശി കാണിക്കുകയും ചെയ്യുന്നയാളാണ്. ”കുട്ടികളുടെ സ്വഭാവമാണ് മമ്മൂക്കയ്ക്ക്. അദ്ദേഹത്തിന് ഇഷ്ടമുള്ള വാച്ച് വേറൊരാള്‍ കെട്ടികൊണ്ടുവന്നാല്‍ അത് മതി പിണങ്ങാന്‍. ഒരു പുതിയ സാധനം വന്നാല്‍ അത് ആദ്യം വാങ്ങണം. വേറാരെങ്കിലും മേടിച്ചാല്‍ അതിഷ്ടമല്ല. മമ്മൂക്ക വാഹനം ഓടിക്കുമ്പോള്‍ ആരും ഓവര്‍ ടേക്ക് ചെയ്തൂടാ. സ്‌കൂട്ടറിനെയൊക്കെ ഓവര്‍ടേക്ക് ചെയ്തിട്ട് ഞാന്‍ […]

‘താനും പ്രണവും സിനിമയില്‍ പെട്ടു പോവുകയായിരുന്നു’: മോഹന്‍ലാല്‍

കൊച്ചി: താനും പ്രണവും സിനിമയില്‍ പെട്ടുപോവുകയായിരുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. ‘പ്രണവിന് അഭിനയിക്കാന്‍ അത്ര താത്പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞിരുന്നത്. സാവധാനം സിനിമയിലേക്ക് വരികയാണ്, ഇനി ഇഷ്ടപ്പെട്ടു തുടങ്ങണം. അതുപോലെ ഞാനും സിനിമയില്‍ പെടുകയായിരുന്നു. ആദ്യമെല്ലാം അഭിനയിക്കാന്‍ എനിക്കും ഇഷ്ടമില്ലായിരുന്നു, പിന്നെ ആ ഒഴുക്കില്‍ പെട്ടുപോയി’ എന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘പ്രണവിന്‍റെയൊക്കെ തലമുറയ്ക്ക് ഏറെ സാധ്യതകളുണ്ട്. കൂടുതല്‍ യാത്ര ചെയ്യാനൊക്കെ മകന്‍റെ പ്രായത്തില്‍ ഞാനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ […]

തന്നെ നായകനാക്കാന്‍ കൊള്ളില്ലെന്ന് പലരും പറഞ്ഞു, അതിനുള്ള മറുപടിയാണ് കോണ്ടസ: അപ്പാനി ശരത്

ചെറിയ വേഷങ്ങളിലൂടെ മലയാളികളെ ആകര്‍ഷിച്ച നടനാണ് അപ്പാനി ശരത്. സിനിമാ ജീവിതത്തിലെ ആദ്യ അനുഭവങ്ങളെക്കുറിച്ച് അപ്പാനി പങ്കുവയ്ക്കുകയാണ്. ”തന്നെ നായകനാക്കാന്‍ കൊള്ളില്ലെന്ന് പലരും പറഞ്ഞു. അവര്‍ക്കുള്ള മറുപടിയാണ് കോണ്ടസ”-  ശരത് പറയുന്നു. നായകനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ലാലേട്ടനൊപ്പം വെളിപാടിന്‍റെ പുസ്തകത്തില്‍ അഭിനയിച്ച ശേഷമാണ് സിനിമയില്‍ തന്നെ ഇനിയെനിക്ക് സ്ഥാനമുണ്ടോ എന്ന് അറിയാന്‍ കഴിഞ്ഞത്. അങ്കമാലി ഡയറീസും വെളിപാടിന്‍റെ പുസ്തകവും കഴിഞ്ഞ ശേഷം ചെറിയ വില്ലന്‍ വേഷങ്ങളും ഒപ്പം നായകനാക്കുന്ന സ്‌ക്രിപ്റ്റുകളും എന്നെ തേടി വന്നിരുന്നു. ഒരു സിനിമയില്‍ […]

‘ആ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ചതിന് കിട്ടിയ പ്രതിഫലം 1000 രൂപ’; തുറന്നുപറഞ്ഞ് വിജയ് സേതുപതി

തമിഴ് സിനിമയുടെ മാത്രമല്ല, തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട താരമായി വളര്‍ന്നിരിക്കുകയാണ് വിജയ് സേതുപതി. വിജയ് സേതുപതിയെ സിനിമലോകം ശ്രദ്ധിച്ചു തുടങ്ങുന്നത് കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ എന്ന ചിത്രത്തിലൂടെയാണ്. എന്നാല്‍ ഇപ്പോള്‍ ആ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് ലഭിച്ച പ്രതിഫലം എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ വിജയ് സേതുപതി. പിസ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലം 1000 രൂപയാണെന്നും താന്‍ ഡബ്ബ് ചെയ്യുന്നത് ചിത്രത്തിന്‍റെ സംവിധായകന്‍ കാണുകയും ഡബ്ബിങ്ങിന് എടുത്ത അധ്വാനം കണ്ട് 1000 രൂപ […]

‘എന്‍റെ പോക്ക് കണ്ട് ചേട്ടന്മാരും വണ്ടിയില്‍ എന്നെ പിന്തുടര്‍ന്നു’: ഭാമ

നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നായികയാണ് ഭാമ. സിനിമയെ പോലെ തന്നെ ഭാമ പ്രണയിക്കുന്ന മറ്റൊന്ന് കൂടിയുണ്ട്, യാത്രകള്‍. നല്ലൊരു ഡ്രൈവര്‍ കൂടിയായ ഭാമ സ്വയം ഡ്രൈവ് ചെയ്തു പോകുന്ന യാത്രകള്‍ ഏറെ ആസ്വദിക്കാറുണ്ട്. എന്നാല്‍ താന്‍ ഡ്രൈവിങ് പഠിച്ചതും ആത്മവിശ്വാസത്തോടെ വണ്ടിയും കൊണ്ട് റോഡിലിറങ്ങാന്‍ തുടങ്ങിയതും ഒരു വാശിയുടെ പുറത്താണെന്ന് പറയുകയാണ് ഭാമ. ‘ഒരു വാശിപ്പുറത്താണ് ഡ്രൈവിങ് പഠിച്ചത്. ആദ്യം ടൂ വീലറാണ് പഠിച്ചത്. സിനിമയില്‍ സജീവമായപ്പോള്‍ ഫോര്‍വീലര്‍ പഠിക്കേണ്ടത് […]

‘ജീവിതത്തില്‍ തന്നെ വേദനിപ്പിച്ച നടനാണ് ശ്രീനിവാസന്‍’: ആന്‍റണി പെരുമ്പാവൂര്‍

ജീവിതത്തില്‍ തന്നെ ഏറെ വേദനിപ്പിച്ച നടനാണ് ശ്രീനിവാസനെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ . ഞാന്‍ ശ്രീനിവാസനെ വിളിക്കാറില്ലെന്നും അതിന് പിന്നിലൊരു വലിയ കഥ തന്നെയുണ്ടെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാലിനെ കളിയാക്കിയുള്ള ചിത്രമായിരുന്നു ഉദയനാണ് താരം. എന്നിട്ടും ലാലേട്ടന്‍ അതില്‍ അഭിനയിച്ചു. ഇത് വിജയിച്ചതോടെ വളരെമോശമായി വീണ്ടുമൊരു തിരക്കഥയെഴുതി ശ്രീനിവാസന്‍ ഇതിന്‍റെ രണ്ടാം ഭാഗം ഇറക്കി. ഇത് ചോദിച്ചപ്പോള്‍ താന്‍ ഭീഷണിപ്പെടുത്തി എന്നുവരെ ചാനലുകളില്‍ വന്നിരുന്ന് ശ്രീനിവാസന്‍ പറഞ്ഞു. ആദ്യത്തെത് നല്ല സിനിമയായിരുന്നു. വിജയിക്കുകയും ചെയ്തു. എന്നാല്‍, അടുത്തത് മോശമായൊരു […]

ട്രെന്‍ഡിംഗ് വസത്രത്തില്‍ അച്ഛനും മകളും, ആശംസകളുമായി ആരാധകര്‍

താരപുത്രന്മാരും പുത്രിമാരും സിനിമയിലേക്ക് അരങ്ങേറ്റം നടത്തി കൊണ്ടിരിക്കുകയാണ്. ഇവരിലേക്ക് വൈകാതെ ഒരു താരപുത്രി കൂടി വരാന്‍ സാധ്യതയുണ്ട്. ഗിന്നസ് പക്രു എന്ന അജയ് കുമാറിന്‍റെ മകള്‍ ദീപ്ത കീര്‍ത്തിയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. അച്ഛനെക്കാള്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന ദീപ്തയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മകള്‍ക്ക് ആശംസകളുമായി പക്രു തന്നെ എത്തിയിരുന്നു. ഇന്ന് എന്‍റെ മോളുടെ ജന്മദിനമാണെന്ന് പറഞ്ഞാണ് ദീപ്ത കീര്‍ത്തിയ്ക്ക് അച്ഛന്‍റെ വക ആശംസ എത്തിയത്. പക്രു നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഇളയരാജ. ഇളയരാജയുടെ ലൊക്കേഷനില്‍ […]

സംവിധായകന്‍റെ കരണത്തടിച്ച വാര്‍ത്ത ശരിവെച്ച് നടി ഭാമ; പക്ഷേ ചെറിയ തിരുത്തുണ്ട്

നിവേദ്യം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് ഭാമ. ശാന്തവും ക്ഷമയും നിറഞ്ഞ സ്വഭാവത്തിലൂടെയും, മലയാള തനിമ കാത്തു സൂക്ഷിക്കുന്ന താരത്തിനും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ ചലചച്ചിത്ര രംഗത്ത് ചൂടു പിടിക്കുന്നത് താരം സംവിധായകന്‍റെ കരണത്തടിച്ച സംഭവമാണ്. ഭാമയെ അടുത്തറിയുന്നവര്‍ ഞെട്ടലിലൂടെയാണ് ഈ കാര്യം ഉള്‍കൊള്ളുന്നത്. ആരോപണങ്ങള്‍ ശക്തി പ്രാപിച്ചതോടെ വിശദീകരണവുമായി താരം രംഗത്തെത്തിയിരിക്കുന്നത്. ആരോപണങ്ങള്‍ തീര്‍ത്തും ശരിയാണെന്ന് താരം വ്യക്തമാക്കി. എന്നാല്‍ പ്രചരിക്കുന്ന തരത്തില്‍ അല്ല കാര്യങ്ങളെന്നും ഭാമ കൂട്ടിച്ചേര്‍ത്തു. ഷൂട്ടിംഗ് സെറ്റില്‍ മോശമായ […]