ന്യൂഡല്‍ഹി: കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാര്‍, തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. എന്‍എസ്‌എസ്, എസ്‌എന്‍ഡിപി, കെപിഎംഎസ് എന്നീ ദായിക സംഘടനകള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, ടി.ജി.മോഹന്‍ദാസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ജസ്റ്റീസുമാരായ യു.യു. ലളിത്, കെ.എം.ജോസഫ് എന്നിവര്‍ അംഗങ്ങള്‍ ആയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Tag: devasvam board
ശബരിമല വിധിയെ സ്വാഗതം ചെയ്ത് ദേവസ്വം മന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇനിയുള്ള തീരുമാനം ദേവസ്വം ബോര്‍ഡിന്റേതാണെന്നും കടകംപള്ളി സുരേന്ദ്രന്‍ വിശദമാക്കി. സുരക്ഷിതമായി സ്ത്രീകൾക്ക് മലചവിട്ടാൻ നടപടിയുണ്ടാക്കും. വിധി എങ്ങനെ നടപ്പാക്കണമെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കട്ടെയെന്നും മന്ത്രി വിശദമാക്കി. അയപ്പഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില‌്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശാരീരിക അവസഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഭരണഘടനയുടെ 25 മത്തെ വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് […]
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ദേവസ്വം ബോര്‍ഡ്
ന്യൂഡല്‍ഹി ; ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ദേവസ്വംബോര്‍ഡ്. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ബോര്‍ഡ് നിലപാട് ഇങ്ങനെ അറിയിച്ചത്. കേസില്‍ സര്‍ക്കാരിന്‍റെ നിലപാടിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനിച്ചെങ്കിലും പിന്നീട് കേസ് പരിഗണിച്ചപ്പോള്‍ നിലപാട് മാറ്റുകയായിരുന്നു. കേസ് പരിഗണിച്ചപ്പോല്‍ സര്‍ക്കാരിന്‍റെ നിലപാടിനൊപ്പമാണെന്ന കാര്യം ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി സുപ്രീം കോടതിയില്‍ അറിയിച്ചില്ല. പകരം സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നാണ് വാദിച്ചത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ പുതിയ ഭരണ […]
ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലപാട് എടുത്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലപാട് എടുത്തിട്ടില്ലെന്ന് തിരുവിതാക്കൂര്‍ ദേവസ്വം ബോര്‍ഡ്. അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ അറയിച്ചത് പഴയ ബോര്‍ഡിന്‍റെ നിലപാടാണെന്ന് ദേവസ്വം കമ്മീഷ്ണര്‍ എന്‍ വാസു പറഞ്ഞു. സ്ത്രീ വിഷത്തില്‍ നിലപാട് സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗം വൈകിട്ട് നാലു മണിക്ക് തിരവനന്തപുരത്ത് ചേരുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചപ്പോള്‍ സ്ത്രീ പ്രവേശനം പാടില്ലെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ നിലപാടിനൊപ്പമാണ് തങ്ങള്‍ നില്‍ക്കുന്നതെന്നും സ്ത്രീപ്രവേശനത്തെ […]
ശബരിമല സ്ത്രീപ്രവേശനം; സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ്
ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടിനെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍.. ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഭരണഘടനാവിഷയങ്ങളാണ് കോടതി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ വാദം തുടരുകയാണ്. എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കാനാകില്ല. സ്ത്രീകളോടുള്ള വിവേചനമല്ല ഇതെന്നും വിശ്വാസത്തിന്റെ ഭാഗമായാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തതെന്നും ദേവസ്വം ബോര്‍ഡ് സുപ്രീകോടതിയെ നിലപാട് അറിയിച്ചു. പുരുഷന്മാര്ക്കു ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കില്‍ സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്നു സുപ്രീംകോടതി ബുധനാഴ്ച നിരീക്ഷിച്ചിരുന്നു. സ്വകാര്യക്ഷേത്രമെന്ന സങ്കല്പം ഇല്ലെന്നും ആര്‍ത്തവത്തിന്റെ പേരില്‍ പത്തു വയസ് […]
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി വെട്ടിച്ചുരുക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി വെട്ടിച്ചുരുക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പി. സദാശിവം മടക്കി. ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നു വര്‍ഷത്തില്‍നിന്നു രണ്ടു വര്‍ഷമായി ചുരുക്കിയ ഓര്‍ഡിനന്‍സാണ് ഗവര്‍ണര്‍ മടക്കിയത്. ബോര്‍ഡ് പ്രസിഡന്‍റായ പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ കാലാവധി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയായിരുന്നു നടപടി. ദേവസ്വം നിയമവുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയാണ് ഓര്‍ഡിനന്‍സ് ഒപ്പിടാതെ ഗവര്‍ണര്‍ മടക്കിയത്. ചട്ടം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സിനു നിയമ സാധുത ഉണ്ടോയെന്നും ഗവര്‍ണര്‍ ചോദിച്ചു. ബോര്‍ഡിന്‍റെ കാലാവധി വെട്ടിച്ചുരുക്കിയ ഓര്‍ഡിന്‍സ് ഇറക്കുന്നതിനു ഗവര്‍ണറോട് ശിപാര്‍ശ […]
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി ഇനി 2 വര്‍ഷം
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി രണ്ട് വര്‍ഷമായി കുറച്ചു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്. നിലവില്‍ മൂന്ന് വര്‍ഷമാണ് ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി. 1950 ലെ തിരുവിതാംകൂര്‍, കൊച്ചി, ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. മന്ത്രിസഭ അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയച്ചു. ഇതോടെ പ്രയാര്‍ ഗോപാലകൃഷ്ണ്‍ ചെയര്‍മാനായുള്ള ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി നാളെ അവസാനിക്കും. തിരുവിതാംകൂര്‍, […]