ഡോക്ടറാകാന്‍ മോഹിച്ച വൈഷ്ണവി, കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്; സഹപാഠികള്‍ പറയുന്നു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത വൈഷണവിയെക്കുറിച്ച് പറയാന്‍ സഹപാഠികള്‍ക്ക് ഒരുപാട് കാര്യങ്ങളുണ്ട്. ഒട്ടേറെ ആഗ്രഹങ്ങളാണ് തീയില്‍ എരിഞ്ഞ് തീര്‍ന്നത്. പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളജ് യൂണിയന്‍ വൈസ് ചെയര്‍പഴ്‌സനായിരുന്നു വൈഷ്ണവി. എംബിബിഎസ് പാസായി ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. ഇതിനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അമ്മ ലേഖ. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുള്ള കോച്ചിങിന് ഒരു സ്ഥാപനത്തില്‍ ചേര്‍ന്നിരുന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് ഒടുവില്‍ കോളേജില്‍ വന്നതെന്ന് സഹപാഠികള്‍ ഓര്‍ക്കുന്നു. എംബിബിഎസിന് പ്രവേശനം ലഭിക്കുമെന്ന് വൈഷ്ണവി ഉറച്ചു വിശ്വസിച്ചിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്നു വൈഷ്ണവിയെന്ന് […]

ലേഖ നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചു; സഹോദരിയുടെ വെളിപ്പെടുത്തല്‍

നെയ്യാറ്റിന്‍കര: കൃഷ്ണമ്മ സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ലേഖ നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചതായി ബന്ധുക്കളുടെ വെളിപ്പെടുത്തല്‍. ലേഖയുടെ ഇളയച്ഛന്‍ ശ്രീകുമാറും സഹോദരി ബിന്ദുവുമാണ് ഇക്കാര്യം പുറത്തറിയിച്ചത്. കൃഷ്ണമ്മ സ്ത്രീധനത്തിന്‍റെ പേരില്‍ വഴക്കുണ്ടാക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഇനിമേല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കരുതെന്ന് പൊലീസ് കൃഷ്ണമ്മയ്ക്ക് താക്കീതും നല്‍കി. ഒരു മാസം മുമ്പ് ഫോണില്‍ വിളിച്ച ലേഖ ബാങ്ക് വായ്പയെക്കുറിച്ചും വീട്ടില്‍ പൂജ നടക്കുന്ന കാര്യത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നതായി പറഞ്ഞിരുന്നു. എന്നാല്‍, ആത്മഹത്യ ചെയ്യത്തക്ക തരത്തിലുള്ള ഒന്നുംതന്നെ […]

ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ; വായ്പ തിരിച്ചടവിനുള്ള രേഖയില്‍ മകളുടേയും ഒപ്പ് ബാങ്ക് അധികൃതര്‍ വാങ്ങിയെന്ന് പിതാവ്

നെയ്യാറ്റിന്‍കര: കാനറാ ബാങ്കില്‍ നിന്നും 16 വര്‍ഷം മുമ്പെടുത്ത ഭവനവായ്പ മുടങ്ങിയതിന്‍റെ പേരില്‍ ബാങ്ക് ജപ്തി നടപടിയുമായി മുന്നോട്ട് പോയതോടെ വൈഷ്ണവിയെന്ന പെണ്‍കുട്ടിയും അമ്മ ലേഖയും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടുങ്ങല്‍ മാറാതെ നെയ്യാറ്റിന്‍കര. മഞ്ചവിളാകം മലയിക്കട വൈഷ്ണവി ഭവനില്‍ ചന്ദ്രന്‍ രുദ്രന്‍റെ ഭാര്യയും മകളുമാണ് ബാങ്ക് വീടൊഴിയാന്‍ നല്‍കിയ അവസാന ദിനത്തില്‍ ആത്മഹത്യ ചെയ്തത്. കോളേജ് വിദ്യാര്‍ത്ഥിനിയായ വൈഷ്ണവി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. 90% പൊള്ളലേറ്റ ലേഖയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. […]