പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ കഴിവെന്ന് പഠന റിപ്പോ‍ര്‍ട്ട്

കൊറോണ വൈറസ് അണുബാധയെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡി മുതി‍ര്‍ന്നവരെ അപേക്ഷിച്ച്‌ 10 വയസിനും അതില്‍ താഴെയുമുള്ള കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നതായി പഠന റിപ്പോ‍ര്‍ട്ട്. മുതിര്‍ന്നവരെ അപേക്ഷിച്ച്‌ കുട്ടികള്‍ക്ക് കടുത്ത കോവിഡ് – 19 വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തുന്നതിന് ഈ കണ്ടെത്തല്‍ സഹായിച്ചതായി ജമാ നെറ്റ്‌വര്‍ക്ക് ഓപ്പണില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ രചയിതാക്കള്‍ പറഞ്ഞു. സജീവമായ ഗവേഷണ സാധ്യതയുള്ള മേഖലയാണിതെന്നും ഗവേഷക‍ര്‍ പറഞ്ഞു. വെയില്‍ കോര്‍ണല്‍ മെഡിസിന്‍ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം 2020 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ ന്യൂയോര്‍ക്ക് […]