കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 17ാം സ്വര്‍ണ്ണം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 17ാം സ്വര്‍ണ്ണം സ്വന്തമാക്കി ഇന്ത്യ. പുരുഷ വിഭാഗം 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ പൂനിയ ബജ്‌റംഗ് ആണ് സ്വര്‍ണ്ണം നേടിയത്. ഇന്ത്യയുടെ 36ാം മെഡലാണിത്. 100 എന്ന സ്‌കോറിനു ഒരു മിനുട്ടും ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴും പൂനിയ വിജയമുറപ്പിക്കുകയായിരുന്നു. വനിതകളുടെ 57 കിലോ ഗ്രാം വിഭാഗത്തില്‍ പൂജ ധന്‍ധെ വെള്ളി നേടി.

കോമണ്‍വെല്‍ത്ത് ഗെയിംസ്; 2 മലയാളി താരങ്ങളെ പുറത്താക്കി

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ രണ്ട് മലയാളി താരങ്ങള്‍ക്ക് സസ്പെന്‍ഷന്‍. ട്രിപ്പിള്‍ജംപ് താരം രാകേഷ് ബാബു, റേസ് വാക്കര്‍ കെ.ടി ഇര്‍ഫാന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഗെയിംസ് വില്ലേജിലെ ഇവരുടെ മുറിക്കു പുറത്തു നിന്നും സൂചിയും സിറിഞ്ചടങ്ങിയ ബാഗും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവരെ ഗെയിംസ് വില്ലേജില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഗെയിംസ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഇരുവരേയും പുറത്താക്കിയത്. രണ്ടുപേരുടേയും അക്രഡിറ്റേഷന്‍ റദ്ദാക്കിയതായും ഏറ്റവും ആദ്യം ലഭിക്കുന്ന വിമാനത്തില്‍ കയറ്റിവിടുമെന്നും കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ അറിയിച്ചു.    

പതിമൂന്നാം സ്വര്‍ണം നേടി ഇന്ത്യ; ഗുസ്തിയില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടി സുശീല്‍ കുമാര്‍

ഗോള്‍ഡ് കോസ്റ്റ്:  കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പതിനാലാമത് സ്വര്‍ണം. 74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഫൈനലില്‍‍ സൗത്ത് ആഫ്രിക്കന്‍ താരത്തെ പരാജയപ്പെടുത്തിയതാണ് ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍ സ്വര്‍ണം നേടിയത്. ഇതിന് മുന്‍പ് 2010ലും  2014ലും സുശീല്‍ കുമാര്‍ മെഡല്‍ നേടിയിരുന്നു. വനിതകളുടെ 53 കിലോ ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ ബബിത കുമാരി വെള്ളി നേടിയിരുന്നു. മൗറീഷ്യസ് താരത്തെയാണ് കിരണ്‍ പരാജയപ്പെടുത്തിയത്. വനിതകളുടെ 76 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ കിരണ്‍ വെങ്കലവും കരസ്ഥമാക്കി എട്ടാം ദിനമായ വ്യാഴാഴ്ച ഇന്ത്യയ്ക്ക് നേരത്തെ […]

ഇന്ത്യയ്ക്ക് പന്ത്രണ്ടാം സ്വര്‍ണ്ണം

ഗോള്‍ഡ് കോസറ്റ്:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 12ാം സ്വര്‍ണം. വനിതകളുടെ ഡബിള്‍ട്രാപ്പ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ ശ്രേയസി സിംഗാണ് സ്വര്‍ണം നേടിയത്. 96 പോയിന്‍റ് നേടിയ ശ്രേയസി ഓസ്ട്രേലിയയുടെ എമ്മാ കോക്സുമായി ഒന്നാം സ്ഥാനത്ത് ടൈ ആവുകയായിരുന്നു. അവസാനം ഷൂട്ടൗട്ടില്‍ എമ്മയേയും മറികടന്ന് ശ്രേയസി സ്വര്‍ണ്ണം ഉറപ്പിച്ചു. ഗോള്‍ഡ് കോസ്റ്റില്‍ ഇത് ഇന്ത്യയുടെ 12ആം സ്വര്‍ണ്ണമാണ്. 23 മെഡലുകളാണ് ഇതുവരെ ഇന്ത്യ ഗോള്‍ഡ് കോസ്റ്റില്‍ നേടിയിട്ടുള്ളത്. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രേയസി ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണം

ഗോള്‍ഡന്‍ കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ് ഇനത്തില്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ഹീന സിദ്ദുവിന് സ്വര്‍ണം. 38 പോയിന്റോടെയാണ് ഹീനയുടെ സ്വര്‍ണനേട്ടം. 579 പോയന്‍റ് നേടിയാണ് ഹീവ ഫൈനലിലേക്ക് മുന്നേറിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 11 ആയി. അന്നു സിങ്ങും വനിതകളുടെ ഫൈനലില്‍ ഇന്ത്യന്‍ പ്രതീക്ഷയായുണ്ട്. അതേസമയം, ഇന്ത്യന്‍ ബോക്‌സിംഗ് താരം അമിത് പങ്കല്‍ സെമിഫൈനലില്‍ കടന്നു. പുരുഷവിഭാഗം ബോക്‌സിംഗില്‍ 49 കിലോഗ്രാം വിഭാഗത്തിലാണ് അമിത് മത്സരിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌കോട്ട്‌ലാന്‍ഡിന്റെ അഖീല്‍ അഹമ്മദിനെ തോല്‍പ്പിച്ചാണ് […]

കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. സതീഷ് ശിവലിങ്കത്തിലൂടെയാണ് ഇന്ത്യ മൂന്നാം ഗോള്‍ഡ് മെഡല്‍ നേടിയത്. പുരുഷന്മാരുടെ 77 കിലോ വിഭാഗത്തിലാണ് സതീഷിന്‍റെ നേട്ടം. 317 കിലോ ഉയര്‍ത്തി ഇംഗ്ലീഷ് താരം ജാക്ക് ഒലിവറിനെ പിന്തള്ളിയാണ് സതീഷ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയത്. ഇതോടെ ഗെയിംസില്‍ ഇന്ത്യ ആകെ 5 മെഡല്‍ നേടി. ആദ്യ രണ്ടു സ്വര്‍ണനേട്ടവും ഭാരോദ്വഹനത്തില്‍ തന്നെയായിരുന്നു. മീരഭായ് ചാനു, സഞ്ജിത ചാനു എന്നിവര്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു. ഗുരുരാജ വെള്ളിയും ദീപക് ലാതര്‍ […]

21-ാം കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്ക് ആ​ദ്യ സ്വര്‍ണം.

ഗോ​ള്‍​ഡ് കോ​സ്റ്റ്: ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ ഗോ​​ള്‍​​ഡ് കോ​​സ്റ്റി​​ല്‍ നടക്കുന്ന 21-ാം കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്ക് ആ​ദ്യ സ്വര്‍ണം. ഭാരോദ്വാഹനത്തില്‍ മീരാഭായ് ചാനുവാണ് സ്വര്‍ണം നേടിയത്. 48 കിലോ വിഭാഗത്തിലായിരുന്നു മീരാഭായുടെ സ്വര്‍ണം. നിലവിലെ ലോക ചാമ്പ്യനാണ് മീരാഭായ്. നേരത്തെ പു​രു​ഷ​ന്മാ​രു​ടെ 56 കി​ലോ കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ പി.​ഗു​രു​രാ​ജ വെ​ള്ളി മെഡ​ല്‍ നേടിയിരുന്നു.  

21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തിരിതെളിയും

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കമാകും. കരാറ സ്‌റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞാണ് വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. 11 ദിവസം നീണ്ടുനില്‍ക്കുന്ന ഗെയിംസില്‍ 71 രാജ്യങ്ങളില്‍ നിന്നുള്ള 4500 കായിക താരങ്ങള്‍ മാറ്റുരയ്ക്കും. ഇന്ത്യയില്‍ നിന്ന് 200 അത്‌ലറ്റുകളാണ് ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്. റിയോ ഒളിംപിക്‌സ് മെഡല്‍ ജേതാവും ബാഡ്മിന്‍റണ്‍ താരവുമായ പിവി സിന്ധു ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തും. ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കൂടിയാണ് സിന്ധു. ഗുസ്തി […]