ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പതിനാലാമത് സ്വര്‍ണം. 74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഫൈനലില്‍ സൗത്ത് ആഫ്രിക്കന്‍ താരത്തെ പരാജയപ്പെടുത്തിയതാണ് ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍ സ്വര്‍ണം നേടിയത്. ഇതിന് മുന്‍പ് 2010ലും 2014ലും സുശീല്‍ കുമാര്‍ മെഡല്‍ നേടിയിരുന്നു.
വനിതകളുടെ 53 കിലോ ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ ബബിത കുമാരി വെള്ളി നേടിയിരുന്നു. മൗറീഷ്യസ് താരത്തെയാണ് കിരണ്‍ പരാജയപ്പെടുത്തിയത്. വനിതകളുടെ 76 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ കിരണ്‍ വെങ്കലവും കരസ്ഥമാക്കി
എട്ടാം ദിനമായ വ്യാഴാഴ്ച ഇന്ത്യയ്ക്ക് നേരത്തെ ഒരു വെള്ളി മെഡല്‍ ലഭിച്ചിരുന്നു. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ തേജസ്വിനി സാവന്താണ് മെഡല്‍ നേടിയത്. 618.9 പോയിന്‍റാണ് ജസ്വിനി നേടിയത്.
മാര്‍ട്ടീന ലിന്‍റസേ വെലോസോ ആണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടുകൂടിയാണ് ഈ നേട്ടം. സ്‌കോട്ട്‌ലാന്‍ഡ് താരം സിയോനെയ്ഡിനാണ് വെങ്കലം. ഇതോടെ 14 സ്വര്‍ണവും ആറ് വെള്ളിയും എട്ട് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

