ബ്രോയ്‌ലര്‍ ചിക്കനില്‍ ഉപയോഗിച്ചുവരുന്ന ആന്‍റിബയോട്ടിക് രാജ്യത്ത് നിരോധിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ബ്രോയ്‌ലര്‍ ചിക്കന്‍ അതിവേഗത്തില്‍ വളരുന്നതിന് ഉപയോഗിച്ചുവരുന്ന കോളിസ്റ്റിന്‍ ആന്‍റിബയോട്ടിക് രാജ്യത്ത് നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മരുന്ന് ഉപയോഗിക്കുന്നത് മനുഷ്യരില്‍ ആന്‍റിബോയട്ടികിന് പ്രതിരോധം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി. കോഴിയിറച്ചി ഉത്പന്നങ്ങള്‍ ധാരാളം ഉപയോഗിക്കുന്ന മക്‌ഡോംണാള്‍ഡ്, പിസ്സ ഹട്ട്, കെഎഫ്‌സി തുടങ്ങിയ കമ്പനികളുടെ ചിക്കന്‍ വിഭവങ്ങളില്‍ ആന്‍റിബയോട്ടിക്കിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മനുഷ്യരില്‍ ആന്‍റിബയോട്ടിക്കിന് പ്രതിരോധം സൃഷ്ടിക്കപ്പെടുന്നതിനാല്‍ പലരോഗങ്ങള്‍ക്കും ചികിത്സ ഫലപ്രദമാകുന്നില്ലെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. നവംബര്‍ 29ന് ചേര്‍ന്ന ഡ്രഗ് അഡൈ്വസറി ബോഡി യോഗം മൃഗങ്ങളില്‍ ഈ ആന്‍റിബയോട്ടിക് ഉപയോഗിക്കുന്നത് […]

സംസ്ഥാനത്ത് കോഴി വില വീണ്ടും കൂടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​ഴി​യി​റ​ച്ചി​യു​ടെ വി​ല കു​തി​ച്ച്‌ ക​യ​റു​ന്നു. ചൊ​വ്വാ​ഴ്ച ഒരു കി​ലോ കോ​ഴി​യി​റ​ച്ചി​ക്ക് 138 രൂ​പ​യാ​ണ് വി​ല. ര​ണ്ടാ​ഴ്ച​യ്ക്ക​കം കോ​ഴി​യി​റ​ച്ചി കി​ലോ​യ്ക്ക് 45 രൂ​പ​യാ​ണ് കൂ​ടി​യ​ത്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നിന്ന് കോ​ഴി വ​ര​വ് കു​റ​ഞ്ഞ​താ​ണ് വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ‍‍​ഞ്ഞു. മേ​ഖ​ല​യി​ല്‍ വി​പ​ണി ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്നും വ്യാ​പാ​രി​ക​ള്‍ ആവശ്യപ്പെ​ട്ടു.

കോഴിയിറച്ചിയുടെ വില കൂടുന്നു; കിലോയ്ക്ക് 200 രൂപ കടന്നേക്കും

തിരുവനന്തപുരം: കോഴിയിറച്ചി വില നിയന്ത്രിക്കുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്‍റെ പ്രഖ്യാപനം പാഴ്‌വാക്കാകുന്നു. സംസ്ഥാനത്ത് കോഴിയിറച്ചി വില കിലോഗ്രാമിന് 200 രൂപ കടക്കുമെന്ന സ്ഥിതിയാണ്. കനത്ത ചൂടും ജലദൗര്‍ലഭ്യവും മൂലം തമിഴ്‌നാട്ടിലെ ഫാമുകളില്‍ കോഴികള്‍ ചത്തൊടുങ്ങുന്നതാണ് വില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. അതേസമയം റംസാന്‍ എത്തുന്നതോടെ വില ഇനിയും കുതിയ്ക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് 65 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ കോഴിയുടെ വില 140ലേക്ക് കുതിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും 200 രൂപയില്‍ എത്താമെന്ന് വ്യാപാരികള്‍ […]