ബ്രോയ്‌ലര്‍ ചിക്കനില്‍ ഉപയോഗിച്ചുവരുന്ന ആന്‍റിബയോട്ടിക് രാജ്യത്ത് നിരോധിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ബ്രോയ്‌ലര്‍ ചിക്കന്‍ അതിവേഗത്തില്‍ വളരുന്നതിന് ഉപയോഗിച്ചുവരുന്ന കോളിസ്റ്റിന്‍ ആന്‍റിബയോട്ടിക് രാജ്യത്ത് നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മരുന്ന് ഉപയോഗിക്കുന്നത് മനുഷ്യരില്‍ ആന്‍റിബോയട്ടികിന് പ്രതിരോധം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി.

കോഴിയിറച്ചി ഉത്പന്നങ്ങള്‍ ധാരാളം ഉപയോഗിക്കുന്ന മക്‌ഡോംണാള്‍ഡ്, പിസ്സ ഹട്ട്, കെഎഫ്‌സി തുടങ്ങിയ കമ്പനികളുടെ ചിക്കന്‍ വിഭവങ്ങളില്‍ ആന്‍റിബയോട്ടിക്കിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മനുഷ്യരില്‍ ആന്‍റിബയോട്ടിക്കിന് പ്രതിരോധം സൃഷ്ടിക്കപ്പെടുന്നതിനാല്‍ പലരോഗങ്ങള്‍ക്കും ചികിത്സ ഫലപ്രദമാകുന്നില്ലെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

നവംബര്‍ 29ന് ചേര്‍ന്ന ഡ്രഗ് അഡൈ്വസറി ബോഡി യോഗം മൃഗങ്ങളില്‍ ഈ ആന്‍റിബയോട്ടിക് ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.

prp

Related posts

Leave a Reply

*