ക്യാപ്റ്റന്‍ രാജുവിന്‍റെ സംസ്കാരം ഇന്ന്

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ സംസ്‌കാരം ഇന്ന് നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 6.45 ഓടെ പാടിവട്ടത്തെ വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് 8 മണിയോടെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്നു സ്വദേശമായ പത്തനംതിട്ടയിലേക്കു കൊണ്ടുപോകുന്ന വഴി ആലപ്പുഴയില്‍ ക്യാപ്റ്റന്റെ പ്രിയപ്പെട്ട ഭക്ഷണശാലയായ ബ്രദേഴ്‌സ് ഹോട്ടലില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി അല്‍പനേരം നിര്‍ത്തും. ഒന്നരയോടെ പത്തനംതിട്ടയില്‍ എത്തിച്ചു മാക്കാംകുന്ന് സെന്‍റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ 3.30 വരെ പൊതുദര്‍ശനത്തിനു […]

വിടവാങ്ങിയത് തമാശകളില്ലാതെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച അതുല്യ പ്രതിഭ

ക്യാപ്റ്റൻ രാജു…ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ച് വെള്ളിത്തിരയിലേക്ക് വന്ന താരം. വില്ലനും സ്വഭാവനടയുമായ തിളങ്ങിയ ക്യാപ്റ്റൻ രാജു തനിക്ക് ഹാസ്യവും ആനായാസം വഴങ്ങുമെന്ന് കാണിച്ച അക്കാലത്തെ അപൂർവ്വം താരങ്ങളിൽ ഒരാളായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധ ഭാഷകളിലായി 500 ഓളം ചിത്രങ്ങളിൽ ക്യാപ്റ്റൻ രാജു വേഷമിട്ടിട്ടുണ്ട്. അഞ്ച് വർഷത്തോളം കരസേനയിൽ സേവനമനുഷ്ഠിച്ച ക്യാപ്റ്റൻ രാജുവിന്‍റെ അഭിനയജീവിതം തുടങ്ങുന്നത് നാടകങ്ങളിലൂടെയായിരുന്നു. മുംബൈയിലെ പ്രതിഭാ തിയേറ്റർ എന്ന നാടകസംഘത്തിലൂടെയാണ് അഭിനയരംഗത്തേക്കുറിച്ച് ക്യാപ്റ്റൻ രാജു പഠിക്കുന്നത്. […]

മലയാളികളുടെ സ്വന്തം ക്യാപ്റ്റന്‍ വിടവാങ്ങി…

കൊച്ചി: പ്രശസ്ത ചലച്ചിത്ര നടന്‍ ക്യാപ്റ്റന്‍ രാജു(68) അന്തരിച്ചു. കൊച്ചിയിലെ ആലിന്‍ചുവട്ടിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ സ്വദേശിയായ അദ്ദേഹം പട്ടാളസേവനത്തിനു ശേഷമാണു ചലച്ചിത്രരംഗത്തോക്ക് പ്രവേശിച്ചത്. മലയാള സിനിമയില്‍ വില്ലനായും സഹനടനായും തിളങ്ങിയ ക്യാപ്റ്റന്‍ രാജു തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങി 500 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1981ല്‍ പുറത്തിരങ്ങിയ രക്തം ആയിരുന്നു ആദ്യ ചിത്രം. ഇതാ ഒരു സ്‌നേഹഗാഥ, മിസ്റ്റര്‍ പവനായി എന്നീ സിനിമകള്‍ […]

ഹൃദയാഘാതം; നടന്‍ ക്യാപ്റ്റന്‍ രാജു ആശുപത്രിയില്‍

മസ്‌കറ്റ്: നടന്‍ ക്യാപ്റ്റന്‍ രാജു ആശുപത്രിയില്‍. ഹൃദയാഘാതത്തെ തുടർന്നു ആണ് നടൻ ക്യാപ്റ്റൻ രാജുവിനെ ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്യാപ്റ്റന്‍ രാജുവിന് വിമാനത്തില്‍ വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്.അമേരിക്കയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് വിമാനം തിങ്കളാഴ്ച രാവിലെ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കിംസ് ഒമാന്‍ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല