ഹൃദയാഘാതം; നടന്‍ ക്യാപ്റ്റന്‍ രാജു ആശുപത്രിയില്‍

മസ്‌കറ്റ്: നടന്‍ ക്യാപ്റ്റന്‍ രാജു ആശുപത്രിയില്‍. ഹൃദയാഘാതത്തെ തുടർന്നു ആണ് നടൻ ക്യാപ്റ്റൻ രാജുവിനെ ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ക്യാപ്റ്റന്‍ രാജുവിന് വിമാനത്തില്‍ വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്.അമേരിക്കയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് വിമാനം തിങ്കളാഴ്ച രാവിലെ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു.

തുടര്‍ന്ന് അദ്ദേഹത്തെ കിംസ് ഒമാന്‍ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല

 

 

prp

Related posts

Leave a Reply

*