മസ്കറ്റ്: നടന്‍ ക്യാപ്റ്റന്‍ രാജു ആശുപത്രിയില്‍. ഹൃദയാഘാതത്തെ തുടർന്നു ആണ് നടൻ ക്യാപ്റ്റൻ രാജുവിനെ ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്യാപ്റ്റന്‍ രാജുവിന് വിമാനത്തില്‍ വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്.അമേരിക്കയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് വിമാനം തിങ്കളാഴ്ച രാവിലെ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കിംസ് ഒമാന്‍ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല
Tag: MUSKET
മസ്കറ്റില്‍ ‘റെഡ് ടൈഡ്’ പ്രതിഭാസം; കുടിവെള്ള വിതരണത്തെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
മസ്കറ്റ്: മസ്ക്കറ്റില്‍ കടല്‍വെള്ളത്തിന് ചുവപ്പുനിറം. ഇതോടെ ഒമാന്‍ മന്ത്രാലയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ബര്‍ക്കയിലാണ് കടല്‍വെള്ളം ചുവപ്പു നിറമാകുന്നത് കണ്ടെത്തിയത്. സംഭവം കുടിവെള്ള വിതരണത്തെ ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കാര്യങ്ങള്‍ നിരീക്ഷിച്ചു വരുകയാണെന്നും, മസ്കറ്റ് സീബ്, ദാഖിലിയ തുടങ്ങിയ മേഖലകളില്‍ ഉള്ളവര്‍ ജല ഉപഭോഗത്തില്‍ മിതത്വം പാലിക്കണമെന്നും വൈദ്യുതി ജല പൊതു അതോറിറ്റി അറിയിച്ചു. ‘റെഡ് ടൈഡ്’ എന്നാണ് ഈ പ്രതിഭാസം ശാസ്ത്രീയമായി അറിയപ്പെടുന്നത്. കുടിവെള്ള ഉല്‍പാദനത്തെ ‘റെഡ് ടൈഡ്’ ബാധിക്കുമെന്നതിനാല്‍ പരമാവധി ഉല്‍പാദനം ഉറപ്പാക്കാന്‍ കുടിവെള്ള കമ്പനികള്‍ […]


