റോഡ്​ നിര്‍മിച്ചത്​ നായയുടെ ശരീരത്തിലൂടെ; വേദനയില്‍ പിടഞ്ഞ്​ മിണ്ടാപ്രാണിയുടെ മരണം

ആഗ്ര: ഒാരം ചേര്‍ന്നു കിടക്കുന്ന നായയുടെ ശരീര ഭാഗത്തിനു മുകളിലൂടെ ഉത്തര്‍പ്രദേശ്​ പൊതുമരാമത്ത്​ വകുപ്പ്​ റോഡ്​ നിര്‍മിച്ചു. റോഡിനടിയില്‍ പെട്ടു പോയ ശരീരഭാഗം അനക്കാനാവാതെ നായ കിടന്നത്​ മണിക്കൂറുകളോളം. നായയുടെ പിന്‍കാലുകള്‍ പൂര്‍ണമായും റോഡിനടിയിലായി​. ചുട്ടു പൊള്ളുന്ന ടാര്‍ നായയുടെ ദേഹത്ത്​ ചൊരിഞ്ഞുകൊണ്ടാണ്​ റോഡ്​ നിര്‍മാണം തകൃതിയായി നടന്നത്. ആഗ്രയിലെ ഫതേഹബാദില്‍ ചൊവ്വാഴ്​ച രാത്രിയിലാണ്​​ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്​. റോഡ്​ ടാറിങ്​ നടക്കുമ്പോള്‍ നായക്ക്​ ജീവനുണ്ടായിരുന്നെന്നും നായ വേദനകൊണ്ട്​ ഉറക്കെ ഒാരിയി​ട്ടിട്ടും നിര്‍മാണ തൊഴിലാളികള്‍ […]

കനത്ത മഴ: താജ്മഹലിന്‍റെ മിനാരം തകര്‍ന്നുവീണു

ന്യൂഡല്‍ഹി: കനത്ത മഴിലും കാറ്റിലും താജ്മഹലിന് സമീപത്തെ മിനാരത്തിന് കേടുപാട് സംഭവിച്ചു. താജ്മഹലിന്‍റെ പ്രവേശന ഗേറ്റിന് മുകളിലുള്ള മിനാരമാണ് തകര്‍ന്നുവീണത്. ബുധനാഴ്ച രാത്രിയില്‍ ആഗ്രയില്‍ 130 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റാണ് വീശിയതിനെത്തുടര്‍ന്നാണ് മീനാരത്തില്‍ സ്ഥാപിച്ചിരുന്ന 12 അടി നീളമുള്ള ഇരുമ്ബ് സ്തംഭം തകര്‍ന്നത്.   അതേസമയം ആര്‍ക്കും പരിക്കേറ്റതായി വാര്‍ത്തകള്‍ ഇല്ല. തകര്‍ന്നുവീണ സ്തംഭത്തിന് ദര്‍വാസ് ഇ റൗസ എന്നാണ് വിളിക്കുന്നത്. അര്‍ധരാത്രിയോടനുബന്ധിച്ചാണ് അപകടം നടന്നത്. കൂടാതെ താജമഹലിലെ മറ്റൊരു താഴികകുടത്തിനും കേടുപാടുകളുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.   […]

തകര്‍ന്ന് സൈനികന്‍ മരിച്ചു

ആഗ്ര: പാരച്യൂട്ടില്‍ പരിശീലന പറക്കല്‍ നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ സൈനികന്‍ മരിച്ചു. മാല്‍പ്പുര പാര വണ്‍ ബ്രിഗേഡിലെ ലാന്‍സ് നായിക് സുനില്‍ കുമാറാണ് മരിച്ചത്. പാരച്യൂട്ട് തുറക്കാന്‍ സാധിക്കാതെ വന്നതോടെ സുനില്‍ നിലത്തേക്ക് വീഴുകയായിരുന്നു. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.