ഹെയര്‍ഡൈ ഉപയോഗിച്ചത് പണിയായി; യുവതിയുടെ മുഖം തടിച്ചുവീര്‍ത്ത് വികൃതമായി

ഫ്രാന്‍സ്: കെമിക്കലുകള്‍ പലപ്പോഴും അപകടങ്ങളും പല രോഗങ്ങളും ഉണ്ടാക്കാറുണ്ട്. ഇവിടെ സുന്ദരിയായ യുവതിക്ക് സംഭവിച്ചത് കേട്ടാല്‍ വിശ്വസിക്കില്ല. ഹെയര്‍ഡൈ ഉണ്ടാക്കിയ അലര്‍ജിയില്‍ ഫ്രഞ്ച് വനിത എസ്റ്റെല്ല എന്ന 19 കാരിയുടെ  മുഖവും തലയും ബള്‍ബിന്‍റെ ആകൃതിയില്‍  വീര്‍ത്തു. സംഭവത്തിന്‍റെ വീഡിയോയും ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. മുഖം 22 ഇഞ്ചില്‍ നിന്ന് 24.8 ഇഞ്ചായി വലുപ്പം വച്ച എസ്തറിന് ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നു. ഡൈ ഉപയോഗിച്ചതിന് തൊട്ടുപിന്നാലെ ആദ്യം തലയില്‍ ചൊറിച്ചില്‍ ഉണ്ടായി. പിന്നാലെ തന്നെ തല വീര്‍ക്കാന്‍ തുടങ്ങി. ഇടയില്‍ ശ്വാസം […]

അറിയാതെ മണ്ണെണ്ണ കുടിച്ച ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: കളിക്കിടെ അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ച ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. പൊള്ളാച്ചി സ്വദേശിയായ അനന്യയാണ് മരിച്ചത്. വീട്ടിനകത്ത് കളിക്കുകയായിരുന്നു കുഞ്ഞിന്റെ കയ്യില്‍ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കിട്ടി.  ഇത് കുടിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയായിരുന്നു. മണ്ണെണ്ണ കുടിച്ചുവെന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ ഇവര്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭര്‍ത്താവിന്‍റെ മരണശേഷം ഓര്‍മ്മകളുടെ വേരുകള്‍ ഉറപ്പിച്ച്‌ ഷില്‍നയ്ക്ക് കുഞ്ഞുമാലാഖമാര്‍ പിറന്നു

കണ്ണൂര്‍: ഒരു ഭാര്യക്ക് തന്‍റെ ഭര്‍ത്താവിന് നല്‍കാന്‍ ഇതില്‍ കൂടുതല്‍ ഒന്നുമില്ല. കൊയിലി ഹോസ്പിറ്റലിന്റെ ലേബര്‍റൂമില്‍ നിന്ന് ഇന്നലെ ഉയര്‍ന്ന ആ കരച്ചിലുകള്‍ ഭര്‍ത്താവിന്‍റെ  ഓര്‍മ്മകളുടെ വേരുകള്‍ ഉറപ്പിക്കതുന്നതാണ്. റോഡപകടം ജീവനെടുത്ത് ഒരു വര്‍ഷത്തിനുശേഷം എഴുത്തുകാരന്‍ കെവി സുധാകരന്‍റെ  അമ്മ ആദ്യമായി ചിരിച്ചു. തലശ്ശേരി ബ്രണ്ണന്‍ കോളജ് അധ്യാപകനായിരുന്ന കെവിസുധാകരന്‍റെ മരണശേഷം ഭാര്യ ഷില്‍നയുടെ ഗര്‍ഭപാത്രത്തില്‍ ഐവിഎഫ് ചികില്‍സയിലൂടെ നിക്ഷേപിച്ച അദ്ദേഹത്തിന്‍റെ ബീജത്തില്‍ ഇരട്ടപ്പെണ്‍കുട്ടികള്‍ പിറന്നു. കേരളം ഇരു കൈകളും നീട്ടി ആ പൊന്നോമനകളെ സ്വീകരിച്ചു. ഷില്‍നയുടെ ചികിത്സയ്ക്കിടെയാണ്  […]

ടെറസില്‍ നിന്നും കാല്‍വഴുതി വീണ് മുത്തച്ഛനും കൊച്ചുമകളും മരിച്ചു

തിരുവനന്തപുരം: ടെറസില്‍ നിന്നും കാല്‍വഴുതി വീണ് മൂന്നു വയസുകാരിയും മുത്തച്ഛനും മരണപ്പെട്ടു. പുല്ലുവിള ചാരത്തടി പുരയിടത്തില്‍ ആന്‍റണി പീത്തിയൂസ് (57), മകള്‍ റോസിയുടെ മകള്‍ എല്‍വീന (3) എന്നിവരാണ് മരണപ്പെട്ടത്. ഉത്രാടത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ടെറസില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന എല്‍വീനയാണ് ആദ്യം അപകടത്തില്‍പെട്ടത്. തീഴെ വീഴാന്‍ തുടങ്ങിയ എല്‍വീനയെ രക്ഷിക്കാന്‍ ശ്രമിച്ച ആന്റണിയും വീഴുകയായിരുന്നു. തലകീഴായി വീണ ആന്‍റണിയുടെ തല സെപ്റ്റിക് ടാങ്കിന്‍റെ സ്ലബിനു മുകളിലാണ് പതിച്ചത്. ഉടന്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം […]

ദുല്‍ഖര്‍ സല്‍മാന്‍ പങ്കെടുത്ത ചടങ്ങില്‍ അപകട മരണം

കൊട്ടാക്കര: മാള്‍ ഉദ്‌ഘാടനത്തിന്‌ വന്ന സിനിമാതാരം ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട്‌ ഒരാള്‍ മരിച്ചു. നിരവധിപേര്‍ക്ക്‌ പരിക്കേറ്റു. തിരുവനന്തപുരം പ്രാവമ്പലം സ്വദേശി ഹരി(45) ആണ്‌ മരിച്ചത്‌. കൊട്ടാരക്കയില്‍ ഐമാള്‍ ഉദ്‌ഘാനത്തിന്‌ വന്നതായിരുന്നു ദുല്‍ഖര്‍. ആയിരക്കണക്കിന്‌ പേരാണ്‌ താരത്തെ കാണാനെത്തിയത്‌. തിരുവനന്തപുരത്ത്‌ നിന്ന്‌ ഓട്ടോയിലാണ്‌ ഹരി കൊട്ടരക്കരയില്‍ എത്തിയത്‌.  

വിമാനയാത്രയ്ക്കിടെ ശ്വാസതടസത്തെ തുടര്‍ന്ന് നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു

ഹൈദരാബാദ്: വിമാനയാത്രയ്ക്കിടെ ശ്വാസതടസത്തെത്തുടര്‍ന്ന് നാലുമാസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചു. ബംഗളൂരു-പട്‌ന ഇന്‍ഡിഗോ വിമാനത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. രാവിലെ ഏഴരയോടെ വിമാനത്തില്‍ വെച്ച് കുഞ്ഞിന് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനത്താവളത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുകയും ചെയ്തിരുന്നു. ഹൈദരാബാദില്‍ ഇറങ്ങിയ ഉടന്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ പന്തല്‍ തകര്‍ന്നുവീണ് 22പേര്‍ക്ക് പരുക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് വീണ് 22 പേര്‍ക്ക് പരിക്ക്. ബംഗാളിലെ മിഡ്‌നാപൂരില്‍ തിങ്കാളാഴ്ച രാവിലെയാണ് സംഭവം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രവര്‍ത്തകര്‍ ഇരുന്ന പന്തല്‍ തകര്‍ന്നു വീണാണ് അപകടം ഉണ്ടായത്. മോദിയുടെ ഒരു മണിക്കൂറോളം നീണ്ടുനിന്ന പ്രസംഗത്തിനിടെയാണ് അപകടം. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ചിലര്‍ പന്തലിന് മുകളില്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കൂടാതെ കനത്ത മഴയും പന്തലിനെ ദുര്‍ബലപ്പെടുത്തി. അപകടശബ്ദം കേട്ടമാത്രയില്‍ തന്നെ പ്രധാനമന്ത്രി എല്ലാവരോടും സൂക്ഷിക്കാന്‍ […]

മോക് ഡ്രില്ലിനിടെ പരിശീലകന്‍ തള്ളിയിട്ടു; പത്തൊന്‍പതുകാരിക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട് കോയമ്പത്തൂരില്‍ സ്വകാര്യ കോളേജിൽ ദുരന്ത നിവാരണ പരിശീലന പരിപാടിക്കിടെ 19കാരി കെട്ടിടത്തിന് മുകളില്‍ നിന്ന്‍ വീണുമരിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. കോയമ്പത്തൂർ ജില്ലയിലെ അലന്തുരൈ സ്വദേശിനി ലോഗേശ്വരിയാണ് ദാരുണ സംഭവത്തിന്‌ ഇരയായത്. നാഗമ്മാള്‍ ആർട്സ് ആന്‍ഡ്‌ സയൻസ് കോളേജിലെ ബിബിഎ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ലോഗേശ്വരി. പരിശീലന പരിപാടിയ്ക്കിടെ ലോഗേശ്വരി കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് ചാടാന്‍ വിമുഖത കാണിക്കുന്ന ദൃശ്യങ്ങള്‍ ഒരു വീഡിയോയില്‍ വ്യക്തമാണ്. പക്ഷെ പരിശീലകന്‍ പെണ്‍കുട്ടിയെ താഴേക്ക് ചാടാന്‍ നിര്‍ബന്ധിക്കുകയും തുടര്‍ന്ന് […]

ടണലിനുള്ളില്‍ അറ്റകുറ്റപ്പണിക്കിടെ കുടുങ്ങിപ്പോയ 4 തൊഴിലാളികള്‍ മരണമടഞ്ഞു

ജയ്പൂര്‍: ടണലിനുള്ളില്‍ അറ്റകുറ്റപ്പണിക്കിടെ കുടുങ്ങിപ്പോയ നാല് തൊഴിലാളികളിലും മരിച്ചു. രാജസ്ഥാനിലെ ശിരോഹി ജില്ലയില്‍ വെള്ളിയാഴ്ചയാണ് ഇവര്‍ ടണലിനുള്ളില്‍ കുടുങ്ങിയത്. ദേവി സിംഗ് (32), ഉത്തം കുമാര്‍ (23), മഹേന്ദ്രകുമാര്‍ മീണ (27), മഹേന്ദ്ര ഹിരാഗര്‍ (30) എന്നിവരാണ് മരിച്ചത്. ഇന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ബീവര്‍-പിന്ദ്‌വാര ദേശീയപാതയില്‍ നിര്‍മ്മാണത്തിനിടെയായിരുന്നു സംഭവം. ഇവര്‍ ടണലിനുള്ളിലായിരിക്കുമ്പോള്‍ പൊക്ലൈന്‍ പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ കുലുക്കത്തിലാണ് ടണല്‍ ഇടിഞ്ഞുവീണത്. മൃതദേഹങ്ങള്‍ ഏറ്റെടുക്കാതെ ബന്ധുക്കള്‍ പ്രതിഷെധിച്ചതോടെ നിര്‍മ്മാണത്തിന് കരാര്‍ എടുത്തിരുന്ന സ്വകാര്യ കമ്പനിയില്‍ നിന്നും മതിയായ നഷ്ടപരിഹാരം […]

ചെങ്ങന്നൂരില്‍ കെഎസ്‌ആര്‍ടിസി ബസും മിനിലോറിയും കൂട്ടിയിടിച്ച് 4 മരണം

ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസും മിനി ലോറിയും കൂട്ടിയിടിച്ച്‌ നാലു മരണം. ആലപ്പുഴ സ്വദേശികളായ ബാബു ഇബ്രാഹീം, സജീവ്, ആസാദ്, കെ.ബാബു എന്നിവരാണ് മരിച്ചത്. സജീവും ബാബുവും സഹോദരങ്ങളാണ്. രാവിലെ ആറ് മണിയോടെ മുളക്കുഴയിലാണ് സംഭവം. പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസും ചെങ്ങന്നൂരിലേക്ക് വരികയായിരുന്ന മിനി ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മരിച്ചവര്‍ ഖലാസ് തൊഴില്‍ ചെയ്യുന്നവരാണ്. മൂന്ന് പേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയും മരിച്ചു. മൂന്ന് മൃതദേങ്ങള്‍ സ്വകാര്യ ആശുപത്രിയിലാണ്. ഒന്ന് താലൂക്ക് ആശുപത്രിയിലും. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ […]