സുരേന്ദ്രനെ ഓലപ്പീപ്പി കാണിച്ചു പേടിപ്പിക്കാന്‍ നോക്കല്ലേ മുഖ്യാ നടക്കില്ല

സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ് സര്‍ക്കാരും കേരളപൊലീസും ചേര്‍ന്ന് സൃഷ്ടിച്ച കള്ളക്കേസാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സത്യത്തില്‍ വിശ്വാസമുള്ളതു കൊണ്ടാണ് വിജയന്റെ പൊലീസ് ആണെന്നറിഞ്ഞിട്ടും അന്വേഷണങ്ങളോട് സഹകരിക്കുന്നതെന്നും ഈ നിലപാട് തുടരുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. കേസില്‍ ശബ്ദപരിശോധനയ്ക്ക് വിധേയനായതിന് ശേഷമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

‘ഒരടിസ്ഥാനമില്ലാത്ത കേസാണിത്. കൈക്കൂലി കൊടുത്തു എന്ന് പറയുന്ന ആളുടെയും കൈക്കൂലി വാങ്ങിയെന്ന് പറയുന്ന ആളുടെയും വാദം കേള്‍ക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല. പകരം ഇതെല്ലാം കേട്ടു എന്ന് അവകാശപ്പെടുന്ന ഒരാളുടെ വാദം മാത്രമാണ് പൊലീസ് കേള്‍ക്കുന്നത്. പക്ഷേ എന്ത് തലകുത്തി മറിഞ്ഞാലും കള്ളക്കഥ സൃഷ്ടിക്കാനാകില്ല.

കോഴക്കേസില്‍ ബിജെപിക്കൊ എനിക്കൊ എതിരെ ഒരു ആരോപണവും നിലനില്‍ക്കില്ല എന്നുള്ള പൂര്‍ണ്ണ വിശ്വാസമുണ്ട്. ഇപ്പോള്‍ ശബ്ദം പരിശോധിക്കാന്‍ പറഞ്ഞു. നാളെ രക്തം പരിശോധിക്കാന്‍ പറഞ്ഞാലും സഹകരിക്കും. ഏതന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയതാണ്. അസുഖം, ചികിത്സ എന്നുപറഞ്ഞ് ഞാനെവിടേക്കും പോകുന്നില്ല. നിങ്ങളുടെ മുന്നില്‍ തന്നെയുണ്ട്- സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട ചെമ്ബോല സിപിഐഎമ്മിന് വേണ്ടി ഉണ്ടാക്കിയതാണെന്നുെം അദ്ദേഹം ആരോപിച്ചു. ശബരിമല യഥാര്‍ത്ഥ ആളുകളുടെ കൈയ്യില്ലെന്നും യഥാര്‍ത്ഥ ഉടമകള്‍ വേറെയാണെന്നുമെല്ലാം പിണറായി വിജയന്‍ തന്നെയാണ് നവോത്ഥാന കാലത്ത് പതിനാല് ജില്ലകളിലെയും സമ്മേളനത്തില്‍ പറഞ്ഞത്. ഈ ചെമ്ബോല ഉപയോഗിച്ചാണ് ശബരിമലയെ ആ കാലത്ത് തകര്‍ക്കാന്‍ ശ്രമിച്ചത്. മോന്‍സണ്‍ മാവുങ്കലും സിപിഐഎം പ്രവര്‍ത്തകരും തന്നെയാണ് ചെമ്ബോല തട്ടിക്കൂട്ടിയതെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം.

അതേസമയം, ബിജെപിക്കുള്ളിലെ പ്രതിഷേധങ്ങളെ സംബന്ധിച്ച മാധ്യമങ്ങളോടുള്ള ചോദ്യത്തിന് പാര്‍ട്ടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും മാധ്യങ്ങളിലൂടെയും ചിലര്‍ നടത്തുന്ന വ്യാജപ്രചാരണം മാത്രമാണ് അതെന്നായിരുന്നു കെ സുരേന്ദ്രന്റെ മറുപടി.

prp

Leave a Reply

*