സ്​കൂളുകള്‍ തുറക്കുന്നു; യാത്രാസൗകര്യം കൂട്ടാതെ കെ.എസ്​.ആര്‍.ടി.സി, പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യു​െ​ട ഓ​ഫി​സ്​

കോ​ട്ട​യം: ന​വം​ബ​ര്‍ ഒ​ന്നാം തീ​യ​തി സ്​​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തോ​ടെ അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും യാ​ത്ര​ക്ക്​ ഏ​റെ ബു​ദ്ധി​മു​ട്ടു​മെ​ന്ന്​ ഉ​റ​പ്പാ​യി. കെ.​എ​സ്.​ആ​ര്‍.​ടി.​സി ആ​വ​ശ്യ​ത്തി​ന്​ ബ​സു​ക​ള്‍ ഓ​ടി​ക്കാ​ത്ത​തും സ്​​കൂ​ള്‍ ബ​സു​ക​ളി​ല്‍ കു​ട്ടി​ക​ള്‍ ക​യ​റു​ന്ന​തി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തും യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച്‌​ നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​തോ​ടെ സ്ഥി​തി പ​രി​ശോ​ധി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ നി​ര്‍​ദേ​ശം ന​ല്‍​കി.

സം​സ്ഥാ​ന​ത്ത്​ 4693 സ​ര്‍​ക്കാ​ര്‍ സ്​​കൂ​ളും 7216 എ​യ്​​ഡ​ഡ്​ സ്​​കൂ​ളും 1042 അ​ണ്‍ എ​യ്​​ഡ​ഡ്​ സ്​​കൂ​ളും 1529 സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.​ഇ സ്​​കൂ​ളു​ക​ളു​മു​ണ്ടെ​ന്ന്​ ആ​സൂ​ത്ര​ണ ബോ​ര്‍​ഡി​െന്‍റ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ത്ര​യും സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 40,88,652 കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്നു​ണ്ട്. ഇ​തി​ല്‍ 3,81,755 കു​ട്ടി​ക​ള്‍ പ്ല​സ്​ ടു​വി​നാ​ണ്. ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ പ്ര​വേ​ശ​നം ന​ല്‍​കു​ന്ന​തി​നാ​ല്‍ വീ​ട്ടി​ല്‍​നി​ന്ന്​ ഏ​റെ യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന​ത്​ പ്ല​സ്​ ടു ​കു​ട്ടി​ക​ള്‍​ക്കാ​ണ്. 15 മു​ത​ല്‍ 25 കി​ലോ​മീ​റ്റ​ര്‍ വ​രെ യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന ഇ​വ​രു​ടെ ആ​ശ്ര​യം പൊ​തു​ബ​സു​ക​ളാ​ണ്. ആ​കെ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഏ​താ​ണ്ട്​ 10 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ സ്​​കൂ​ള്‍ ബ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്.

കോ​വി​ഡി​നു​മു​മ്ബ്​ പ്ര​തി​ദി​നം ശ​രാ​ശ​രി 4800 ബ​സു​ക​ള്‍ ഓ​ടി​ച്ചി​രു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ഇ​​പ്പോ​ള്‍ 3300 എ​ണ്ണം മാ​ത്ര​മാ​ണ്​ ഓ​ടി​ക്കു​ന്ന​ത്. 3724 ഓ​ര്‍​ഡി​ന​റി ബ​സ്​ ഉ​ള്ള​തി​ല്‍ 2200 എ​ണ്ണ​മേ നി​ര​ത്തി​ലു​ള്ളൂ. ആ​കെ​യു​ള്ള 6185 ബ​സി​ല്‍ 2385 എ​ണ്ണം സ്​​പെ​യ​ര്‍​പാ​ര്‍​ട്ടു​ക​ള്‍ ഊ​രി​യെ​ടു​ത്ത്​ ഉ​പ​യോ​ഗി​ക്കാ​നാ​വാ​ത്ത സ്ഥി​തി​യി​ല്‍ ഇ​ട്ടി​രി​ക്കു​ക​യാ​ണ്.

സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ന്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ഒ​ന്നും ​െച​യ്യു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം നേ​ര​േ​ത്ത​ത​ന്നെ ഉ​യ​ര്‍​ന്നി​രു​ന്നു. 2020 മാ​ര്‍​ച്ച്‌​ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ കാ​ല​ത്ത്​ ശ​മ്ബ​ളം, പെ​ന്‍​ഷ​ന്‍ എ​ന്നി​വ​ക്ക്​ അ​ട​ക്കം 1406.80 കോ​ടി രൂ​പ​യാ​ണ്​ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ​തെ​ന്ന്​ ​സി.​എം.​ഡി ബി​ജു​പ്ര​ഭാ​ക​ര്‍ അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ള്‍​ക്ക്​ അ​യ​ച്ച ക​ത്തി​ല്‍ പ​റ​യു​ന്നു. എ​ന്നി​ട്ടും സ്വ​കാ​ര്യ​ബ​സു​ക​ളോ​ട്​ മ​ത്സ​രി​ച്ച്‌​ സ​ര്‍​വി​സ്​ ന​ട​ത്തു​ന്ന റൂ​ട്ടു​ക​ളി​ല്‍​പോ​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ യാ​ത്രാ​സൗ​ജ​ന്യം ന​ല്‍​കാ​ന്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ത​യാ​റാ​കു​ന്നി​ല്ല.

കു​ട്ടി​ക​ളു​ടെ യാ​ത്ര​ച്ചു​മ​ത​ല സ്വ​കാ​ര്യ​ബ​സു​ക​ളി​ല്‍ മാ​ത്ര​മാ​യാ​ല്‍ ന​ഷ്​​ട​ത്തെ​ത്തു​ട​ര്‍​ന്ന്​ സ​ര്‍​വി​സ്​ അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​രു​മെ​ന്ന്​ സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ പ​റ​യു​ന്നു. ഇ​ത്​ സ്ഥി​തി രൂ​ക്ഷ​മാ​ക്കും. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ മു​ഴു​വ​ന്‍ ഓ​ര്‍​ഡി​ന​റി ബ​സു​ക​ളും ഓ​ടി​ക്ക​ണ​മെ​ന്നും അ​വ​യി​ല്‍ സ്വ​കാ​ര്യ​ബ​സു​ക​ള്‍​ക്ക്​ തു​ല്യ​മാ​യ രീ​തി​യി​ല്‍ എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സൗ​ജ​ന്യ നി​ര​ക്ക്​ ന​ല്‍​കി യാ​ത്ര ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും​ ആ​വ​ശ്യ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ പ​രാ​തി എ​ത്തി​യ​ത്.

prp

Related posts

Leave a Reply

*