തൃപ്പൂണിത്തുറയില്‍ ഫര്‍ണീച്ചര്‍ കടക്ക് തീപിടിച്ചു; ഒരാള്‍ പൊള്ളലേറ്റ് മരിച്ചു

എറണാകുളം: തൃപ്പൂണിത്തുറ പേട്ടയില്‍ ഫര്‍ണീച്ചര്‍ കടക്ക് തീപിടിച്ച്‌ ഒരാള്‍ മരിച്ചു. ഗുരുതര പൊള്ളലേറ്റ മരട് സ്വദേശി തൊട്ടിയൂര്‍ പ്രസന്നന്‍ ആണ് മരിച്ചത്. പുലര്‍ച്ചെ ആറു മണിയോടെയാണ് കടക്ക് തീപിടിച്ചത്.

വീടിനോട് ചേര്‍ന്നാണ് ഫര്‍ണീച്ചര്‍ കട പ്രവര്‍ത്തിച്ചിരുന്നത്. തീപിടിച്ചതിനെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ആളുകള്‍ ഒാടി രക്ഷപ്പെട്ടു. ഗുരുതര പൊള്ളലേറ്റ പ്രസന്നനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

അതേസമയം, മരിച്ച പ്രസന്നന്‍ ഫര്‍ണീച്ചര്‍ കടയുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രിയില്‍ കിടക്കാന്‍ വേണ്ടിയാണ് ഇയാല്‍ കടയില്‍ കയറിയതെന്നാണ് പൊലീസിന്‍റെ നിഗമനം. പ്രസന്നന്‍ ഫര്‍ണീച്ചര്‍ കടയിലെത്തിയത് സംബന്ധിച്ചും തീപിടിത്തത്തെ കുറിച്ചും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

prp

Leave a Reply

*