സതേണ്‍ ആര്‍മി കമാന്‍ഡ് ; അവസാന തീയതി: സെപ്റ്റംബര്‍ 18

പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സതേണ്‍ കമാന്‍ഡ് ആര്‍മി സര്‍വീസ് കോര്‍പ്സ് (എഎസ്‌സി) യൂണിറ്റുകളില്‍ വിവിധ ഒഴിവുകളിലേക്കുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ല്‍ പ്രസിദ്ധീകരിച്ചു. ചെന്നൈ, ബെംഗളൂരു, മുംബൈ, പുണെ, ഡല്‍ഹി അടക്കമുള്ള കേന്ദ്രങ്ങളിലായി 400 ഒഴിവ്. അവസരം പുരുഷന്മാര്‍ക്കു മാത്രം. അവസാന തീയതി: സെപ്റ്റംബര്‍ 18.

തസ്തിക, ഒഴിവ്, യോഗ്യത, പ്രായം, ശമ്ബളം:

∙ലേബര്‍ (193): മെട്രിക്കുലേഷന്‍/തത്തുല്യം, 18-25, 18,000 രൂപയും മറ്റ് ആനുകൂല്യങ്ങളും.

∙സിവിലിയന്‍ മോട്ടര്‍ ഡ്രൈവര്‍ (115): മെട്രിക്കുലേഷന്‍/തത്തുല്യം, ഹെവി, ലൈറ്റ് മോട്ടര്‍ ഡ്രൈവിങ് ലൈസന്‍സ്, 2 വര്‍ഷ പരിചയം, 18-27, 19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും.

∙ക്ലീനര്‍ (67): മെട്രിക്കുലേഷന്‍/തത്തുല്യം, 18-25, 18,000 രൂപയും മറ്റ് ആനുകൂല്യങ്ങളും.

∙കുക്ക് (15): മെട്രിക്കുലേഷന്‍/തത്തുല്യം, പാചകനൈപുണ്യം,18-25, 19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും.

∙സഫായ്‌വാല (7): മെട്രിക്കുലേഷന്‍/തത്തുല്യം, 18-25, 18,000 രൂപയും മറ്റ് ആനുകൂല്യങ്ങളും.

∙സിവിലിയന്‍ കേറ്ററിങ് ഇന്‍സ്ട്രക്ടര്‍ (3): മെട്രിക്കുലേഷന്‍/തത്തുല്യം, കേറ്ററിങ്ങില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്,18-25, 19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും.

ഓഗസ്റ്റ് 28-സെപ്റ്റം 3 ലക്കം എംപ്ലോയ്മെന്റ് ന്യൂസിലെ അപേക്ഷാ മാതൃക പൂരിപ്പിച്ച്‌ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തപാലില്‍ അപേക്ഷിക്കാം

ലേബര്‍, സഫായ്‌വാല ഒഴിവുകള്‍ എഎസ്‌സി സെന്റര്‍ സൗത്തിലാണ്.

അപേക്ഷ അയയ്ക്കേണ്ട വിലാസം: The Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre South-2ATC, Agram Post, Bangalore-07.

മറ്റു തസ്തികകളിലെ ഒഴിവ് എഎസ്‌സി സെന്റര്‍ നോര്‍ത്തിലാണ്. അപേക്ഷ അയയ്ക്കേണ്ട വിലാസം: The Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre North-1ATC, Agram Post, Bangalore-07.

(മുന്‍പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല)

prp

Leave a Reply

*