പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; 14 കോടിയുടെ സ്വര്‍ണമടക്കം 31.2 കോടിയുടെ ആസ്തികള്‍ ഇ.ഡി കണ്ടുകെട്ടി

കോട്ടയം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ 31.2കോടിയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ​.ഡി) കണ്ടുകെട്ടി. കേരളത്തിലും ആന്ധ്രയിലുമുള്ള ആസ്തികളാണ് കണ്ടുകെട്ടിയത്.

14 കോടിയുടെ സ്വര്‍ണവും രണ്ട് കോടിയുടെ വാഹനവും ഭൂമിയുമാണ് പിടിച്ചെടുത്ത്. തട്ടിപ്പ് കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി തോമസ് ഡാനിയേല്‍, ഭാര്യ പ്രഭ തോമസ്, മകള്‍ റിയ എന്നിവരെ ഇ.ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പേരിലുള്ളതാണ്​ കണ്ടുകെട്ടിയ ആസ്​തി. കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കേസാണിതെന്നും വിദേശരാജ്യങ്ങളിലും പ്രതികള്‍ക്ക്‌ ബന്ധമുണ്ടെന്നും ഇ.ഡി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

നിരവധി ഇടങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും വിദേശത്ത് അടക്കം നിരവധി നിക്ഷേപങ്ങളുണ്ടെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. 2000 കോടിയുടെ തട്ടിപ്പ് നടന്നതായാണ്​ കണക്കാക്കുന്നത്​. കള്ളപ്പണം നിക്ഷേപിച്ച്‌ നടത്തിയ ബിനാമി ഇടപാടുകളെ കുറിച്ച്‌ ഇ.ഡി വിശദ പരിശോധന നടത്തുന്നുണ്ട്.

prp

Leave a Reply

*