ഡുകാറ്റി സൂപ്പര്‍ സ്പോര്‍ട്ട് 950 ഇന്ത്യയില്‍ അവതരിപ്പിച്ചു

കൊച്ചി: റേസിംഗ് ഡി.എന്‍.എയുമായി പ്രമുഖ ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ ഡുകാറ്റി ഒരുക്കിയ പുത്തന്‍ ബൈക്ക് സൂപ്പര്‍ സ്പോര്‍ട്ട് 950 ഇന്ത്യയിലെത്തി. 950 സ്‌റ്റാന്‍ഡേര്‍ഡ്, 950 എസ് വേരിയന്റുകളുണ്ട്. എക്‌സ്‌ഷോറൂം വില 13.49 ലക്ഷം രൂപ മുതല്‍. പുതിയ ഫെയറിംഗും വേറിട്ട എല്‍.ഇ.ഡി ഹെഡ്‌ലൈറ്റും അതോടൊപ്പമുള്ള ചെറിയ എയര്‍ ഇന്‍ടേക്കുകളും വൈ ഷേപ്പുള്ള 3-സ്പോക്ക് അലോയ് വീലുകളും ആരുടെയും ശ്രദ്ധ ആകര്‍ഷിക്കും.

4.3 ഇഞ്ച് ടി.എഫ്.ടി ഡിസ്‌പ്ളേ, എ.ബി.എസ്., ട്രാക്‌ഷന്‍ കണ്‍ട്രോള്‍, വീലീ കണ്‍ട്രോള്‍, ബൈ-ഡിറക്‌ഷണല്‍ ക്വിക്ക് ഷിഫ്‌റ്റര്‍ തുടങ്ങിയ ആധുനിക ഫീച്ചറുകളും മികവാണ്. സ്‌റ്റാന്‍ഡേര്‍ഡ് മോഡല്‍ ഡുകാറ്റി റെഡ് നിറത്തില്‍ ലഭിക്കും. എസ് വേരിയന്റിന് ഡുകാറ്റി റെഡ്, ആര്‍ട്ടിക് വൈറ്റ് സില്‍വര്‍ എന്നിവയും ഉണ്ട്.

prp

Leave a Reply

*