തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീതജ്ഞന് സ്റ്റീഫന്‍ ദേവസ്സിയോട് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് സിബിഐ ആവശ്യപ്പെട്ടു. ബാലഭാസ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് സ്റ്റീഫന്‍ ദേവസ്സി കാണാന്‍ വന്നിരുന്നു.
അന്ന് ഇവര്‍ രണ്ടുപേരും എന്തൊക്കെ കാര്യങ്ങളാണ് സംസാരിച്ചതെന്ന് അറിയാനാണ് വിളിപ്പിച്ചത്. അതേസമയം സ്റ്റീഫന്‍ ദേവസ്സിക്കെതിരേ ബന്ധുക്കളില്‍ ചിലര്‍ മൊഴിയും നല്‍കിയിട്ടുണ്ട്. ക്വാറന്റീനിലായതിനാല്‍ സ്റ്റീഫന്‍ ദേവസ്സി സാവകാശം ചോദിച്ചിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.