Hariharan| ഗായകന്‍ ഹരിഹരന്റെ ആദ്യ മലയാള ചലച്ചിത്ര ഗാനത്തിന് 40 വയസ് തികയുന്നു

മാന്ത്രിക ശബ്ദത്തിലൂടെ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന ഗായകനാണ് ഹരിഹരന്‍. എന്ന പേര് കേള്‍ക്കുമ്ബോള്‍ തന്നെ മലയാളികള്‍ക്ക് മനസിലേക്ക് ഒഴുകിയെത്തുന്നത് പതിഞ്ഞ വശ്യമാര്‍ന്ന അദ്ദേഹത്തിന്റെ ഒരുപിടി മലയാളം ഗാനങ്ങളാണ്. പറയാന്‍ മറന്ന പരിഭവങ്ങള്‍, ഹൃദയസഖി, ഓ ദില്‍റുബ, മയില്‍പ്പീലി ഞാന്‍ താരാം എന്നിവ അതില്‍ ചിലതു മാത്രമാണ്.

ഹരിഹരന്റെ ആദ്യ മലയാള ചലച്ചിത്ര ഗാനത്തിന് 40 വയസ് തികയുകയാണ്. എന്‍ ശങ്കരന്‍ നായരുടെ സംവിധാനത്തില്‍ 1980ല്‍ പുറത്തിറങ്ങിയ എന്ന് ചിത്രത്തിനു വേണ്ടിയാണ് മലയാളത്തില്‍ ഹരിഹരന്‍ ആദ്യമായി പാട്ടു പാടിയത്. പി മാധുരിക്കൊപ്പം പാടിയ ‘ ‘ എന്ന ഗാനം. എം.ഡി രാജേന്ദ്രന്‍ വരികളെഴുതിയ ഗാനത്തിന് സംഗീതം നല്‍കിയത് ദേവരാജന്‍ മാസ്റ്ററായിരുന്നു. 1978ല്‍ പുറത്തിറങ്ങിയ ഗമന്‍ എന്ന ഹിന്ദി ചിത്രത്തിനുവേണ്ടി പ്രസിദ്ധ സംഗീതസംവിധായകന്‍ ജയ്‌ദേവ് ഹരിഹരനെ പാടാന്‍ ക്ഷണിച്ചു. ആ ചിത്രത്തിലെ ഗസല്‍ സൂപ്പര്‍ഹിറ്റായി. ആ ഗാനത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചു. എന്നാല്‍ മണിരത്‌നത്തിന്റെ റോജയിലേയും, ബോംബെയിലും എ.ആര്‍.റഹ്മാനുവേണ്ടി പാടിയ പാട്ടുകളാണ് ഹരിഹരനെ ഒന്നാംനിര ഗായകനാക്കിയത്.

തമിഴ്, ഹിന്ദി സിനിമകളിലാണ് ഹരിഹരന്‍ ഏറെയും പാടിയിട്ടുള്ളതെങ്കിലും മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി,ഭോജ്പൂരി ഭാഷകളിലും ഹരിഹരന്‍ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. സിനിമാ ഗാനങ്ങള്‍ക്കു പുറമെ ഭജന്‍സ്, ഗസല്‍ ഗാനങ്ങളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

ഹരിഹരന്‍ മലയാളി ആണ് എന്നതാണ് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന മറ്റൊരു നേട്ടം. 1955 ഏപ്രില്‍ 3-ന് തിരുവനന്തപുരത്താണ് ഹരിഹരന്‍ ജനിച്ചത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള പുത്തന്‍ തെരുവ് ബ്രാഹ്മണത്തെരുവിലായിരുന്നു ജനനം. അച്ഛന്റെ ഉദ്യോഗാര്‍ത്ഥം ബോംബെയിലേക്കു താമസം മാറ്റുകയായിരുന്നു.

prp

Leave a Reply

*