ഈജിപ്തില്‍ 2500 വര്‍ഷത്തിലേറെ പഴക്കമുള്ള മരത്തില്‍ തീര്‍ത്ത മമ്മികള്‍ കണ്ടെത്തി

കൈറോ: ഈജിപ്തില്‍ 2500 വര്‍ഷത്തിലേറെ പഴക്കമുള്ള മമ്മികള്‍ കണ്ടെടുത്തതായി ഗവേഷകര്‍. 13 മമ്മികളാണ് 40 അടി താഴ്ചയില്‍ നിന്നും കണ്ടെത്തിയത്. ഈജിപ്ത് ടൂറിസം – പുരാവസ്തു വകുപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇനിയും കൂടുതല്‍ മമ്മികള്‍ കണ്ടെത്തിയേക്കുമെന്നും ടൂറിസം – പുരാവസ്തു വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഇനാനി പറഞ്ഞു.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു

മമ്മികള്‍ കണ്ടെടുക്കുന്നതിെന്‍റ വിഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. പൗരാണിക ഈജിപ്തിലെ പ്രധാന നഗരമായിരുന്ന മെംഫിസിലെ സംസ്കാര സ്ഥലം എന്ന് കരുതപ്പെടുന്ന സഖാറയില്‍ നിന്നാണ് മമ്മികള്‍ കണ്ടെത്തിയത്. മരത്തില്‍ തീര്‍ത്ത പെട്ടികള്‍ അടക്കം ചെയ്ത ശേഷം ഇതുവരെ തുറക്കാത്ത നിലയിലാണ് ഇവ കണ്ടെത്തിയത്.

ഇവ ആദ്യമായാണ് പുറത്തെടുക്കുന്നത് എന്നാണ് കരുതുന്നത്. ഓരോ മരപ്പെട്ടികള്‍ക്കും അകത്ത് മൂന്ന് അറകളിലായാണ് മമ്മി സൂക്ഷിച്ചിരിക്കുന്നതെന്നും ഓരോന്നിനും മുകളിലായി അടുക്കി വെച്ചിരിക്കുന്ന പെട്ടികളുടെ പുറത്തുള്ള നിറങ്ങളോ ചിത്രപ്പണികളോ മാഞ്ഞിട്ടില്ലെന്നും ഗവേഷകര്‍ അറിയിച്ചു.

prp

Leave a Reply

*