ചൈനയ്‌ക്കെതിരെ നടപടി ശക്തമാക്കി അമേരിക്ക, ആയിരത്തോളം പേരുടെ വിസ റദ്ദാക്കി, ചൈനീസ് മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കി ഓസ്‌ട്രേലിയയും

വാഷിംഗ്‌ടണ്‍: ചൈനയ്‌ക്കെതിരെ നടപടി ശക്തമാക്കി അമേരിക്ക. ഗവേഷകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പടെ ആയിരത്തോളം പേരുടെ വിസ അമേരിക്ക റദ്ദാക്കി. നേരത്തെ നിരവധി ചൈനീസ് ഉത്പന്നങ്ങള്‍ അമേരിക്ക നിരോധിച്ചിരുന്നു.

ഗൗരവമായ ഗവേഷണ ഫലങ്ങള്‍ ചൈനീസ് ഗവേഷകര്‍ മോഷ്ടിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് വിസ റദ്ദാക്കിയതെന്ന് അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം ആക്റ്റി0ഗ് മേധാവി ഛാഡ് വോള്‍ഫ് അറിയിച്ചു. ചൈന വ്യവസായ രംഗത്തെ ചാരവൃത്തി സ്ഥിരമാക്കിയിരിക്കുകയാണെന്ന് ആദ്ദേഹം മുന്‍പും കുറ്റപ്പെടുത്തിയിരുന്നു.

അമേരിക്കന്‍ അക്കാദമിക് മേഖലയില്‍ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച്‌ ഏതാനും പേര്‍ക്കെതിരേ അമേരിക്ക നേരത്തെ നടപടിയെടുത്തിയിരുന്നു. പല വിദ്യാര്‍ത്ഥികള്‍ക്കും ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നാണ് അമേരിക്ക ആരോപിക്കുന്നത്. വിദ്യാര്‍ത്ഥി വിസ റദ്ദാക്കിയ യുഎസ് നടപടിക്കെതിരേ ചൈന പ്രതിഷേധിച്ചു. 3,60,000 ല്‍ അധികം ചൈനീസ് വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ പഠിക്കുന്നത്.

അമേരിക്കയ്ക്ക് പിന്നാലെ ഓസ്ട്രേലിയയും ചൈനയുമായി നയതന്ത്ര യുദ്ധത്തിന് തുടക്കമിട്ടു. രണ്ട് ചൈനീസ് മാധ്യമ പ്രവര്‍ത്തകരുടെ വിസ ഓസ്ട്രേലിയ റദ്ദാക്കി.

prp

Leave a Reply

*