സ്‌റ്റേഷനിലും ട്രെയിനിലും മാസ്‌ക് നിര്‍ബന്ധമാക്കി റെയില്‍വെ; ലംഘിക്കുന്നവര്‍ക്ക് പിഴ ശിക്ഷ

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ജനങ്ങള്‍ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ശരിയായി പാലിക്കുന്നെന്ന് ഉറപ്പുവരുത്താന്‍ നടപടികളുമായി റെയില്‍വെയും. ട്രെയിനിനുള‌ളിലോ, റെയില്‍വെ സ്‌റ്റേഷനിലോ പ്രവേശിക്കുന്നവര്‍‌ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി. മാസ്‌കില്ലാത്തവരില്‍ നിന്നും ശരിയായി ധരിക്കാത്തവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കുമെന്നും റെയില്‍വെ അറിയിച്ചു.

ആറ് മാസത്തേക്കാണ് ഉത്തരവ്. ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് നെഗ‌റ്റീവ് സര്‍ട്ടിഫിക്കേ‌റ്റ് ആവശ്യമില്ലെന്ന് ഈയിടെ റെയില്‍വെ പുതിയ കൊവിഡ് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിരുന്നു. എന്നാല്‍ കൊവിഡ് നിബന്ധനകള്‍ പാലിച്ച്‌ വേണം യാത്രക്കാര്‍ ട്രെയിനില്‍ യാത്രചെയ്യാനെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശ‌ര്‍മ്മ അറിയിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ കോച്ചുകളില്‍ തന്നെ പാചകം ചെയ്യുന്ന പതിവ് റെയില്‍വെ നിര്‍ത്തിവച്ചിരുന്നു. പകരം റെഡി‌ ടു ഈ‌റ്റ് ഭക്ഷണം ഏര്‍പ്പെടുത്തി. കൊവിഡ് പ്രതിരോധത്തിനുള‌ള വസ്‌തുക്കളുടെ വില്‍പനയും റെയില്‍വെ ആരംഭിച്ചു.

prp

Leave a Reply

*