മേയ് രണ്ടിന് ദീദിക്ക് ജനങ്ങള്‍ മുന്‍ മുഖ്യമന്ത്രി പദവി നല്‍കും; മമത ബാനര്‍ജി‍യെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മേയ് രണ്ടിന് പശ്ചിമ ബംഗാളിലെ ജനങ്ങള്‍ ദീദിക്ക് (മമത ബാനര്‍ജി) മുന്‍ മുഖ്യമന്ത്രി എന്ന സര്‍ട്ടിഫിക്കെറ്റ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസന്‍സോളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തെ എതിര്‍ക്കുന്ന, വിശ്വാസത്തേക്കാള്‍ പ്രതികാരത്തിന് മുന്‍ഗണന നല്‍കുന്ന, ഭരണത്തിന്മേല്‍ രാഷ്ട്രീയം കലര്‍ത്തുന്ന ഒരു സര്‍ക്കാരിന് പശ്ചിമ ബംഗാളിന് ഒരു ഗുണവും ചെയ്യാന്‍ കഴിയില്ല. അതിനാല്‍, സമ്ബൂര്‍ണ പരിവര്‍ത്തനമാണ് ബംഗാള്‍ ആഗ്രഹിക്കുന്നത്.

അധികാരത്തിലേറിയതോടെ മമത അഹങ്കാരി ആയി മാറി. ബംഗാളിന്റേതടക്കം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ നിരവധി യോഗങ്ങള്‍ വിളിച്ചെങ്കിലും മമത പങ്കെടുത്തില്ല. കോവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിളിച്ച അവസാന രണ്ടു യോഗങ്ങളിലും എല്ലാ മുഖ്യമന്ത്രിമാരും പങ്കെടുത്തെങ്കിലും മമത ബഹിഷ്‌കരിച്ചു. നീതി ആയോഗിന്റെയും ക്ലീന്‍ ഗംഗം മിഷന്റേയും യോഗങ്ങളിലും മമത പങ്കെടുത്തില്ല. പ്രതിഷേധം എന്ന രാഷ്ട്രീയത്തിനപ്പുറം അപകടകരമായ പകപോക്കലാണ് ഇപ്പോള്‍ മമതയുടെ രാഷ്ട്രീയമെന്നും മോദി.

prp

Leave a Reply

*