സൗമ്യ വധക്കേസ്:സംസ്ഥാന സര്‍ക്കാരിന്‍റെ മറുപടി ഇന്ന്

soumya

സൗമ്യ വധക്കേസില്‍ ഇന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്ക്  മറുപടി നല്‍കും.ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റവും വധശിക്ഷയും പുനസ്ഥാപിച്ചു കിട്ടാന്‍ പ്രോസിക്യൂഷന് ഏറെ കഷ്ടപ്പെടേണ്ടിവരും.ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയതിന് തെളിവില്ലെന്ന നിലപാടിലാണ്
സുപ്രീംകോടതി. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗൊയ്, യു.യു.ലളിത്, പി.സി.പാന്ത് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന് മുന്നിലാണ് പ്രോസിക്യൂഷന്‍ മറുപടി പറയേണ്ടത്.മറുപടി പറയാന്‍ കോടതി പ്രോസിക്യൂഷന് നല്‍കിയ സമയം ഇന്ന് അവസാനിക്കുകയാണ്.

ഓടികൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് സൗമ്യ സ്വയം ചാടിയതാണോ, അതോ ഗോവിന്ദച്ചാമി തള്ളിയിട്ടതാണോ എന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ വ്യക്തത നല്‍കണം.പ്രോസിക്യൂഷന്‍റെ രണ്ട് സാക്ഷികള്‍ സൗമ്യ ചാടി രക്ഷപ്പെടാന്‍ നോക്കിയെന്നാണ് പറയുന്നത്.എങ്കില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിപ്രകാരം സൗമ്യയെ ഗോവിന്ദച്ചാമി തളളിയിട്ടുവെന്ന് സ്ഥാപിക്കുന്നതാണ്.ഈ കാര്യത്തില്‍ വ്യക്ത്ത നല്‍കണം.മരണകാരണമായ പരുക്ക് ഏല്‍പ്പിച്ചത് ഗോവിന്ദച്ചാമിയാണെന്നും പ്രോസിക്യൂഷന്‍ തെളിയിക്കെണ്ടിരിക്കുന്നു.നൂറ്റൊന്ന് ശതമാനം ഉറപ്പുളള തെളിവുകള്‍ ഹാജരാക്കിയാല്‍ വധശിക്ഷ എന്ന വിധി തന്നെ എഴുതുമെന്ന് കോടതി ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രോസിക്യൂഷന്‍ വളരെ ശക്തമായി നിന്നാല്‍ മാത്രമേ ശരിയായ നീതി ഇവിടെ നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ.സൗമ്യയ്‌ക്ക് അനുകൂലമായ വിധി നടപ്പാക്കാന്‍ കേരളം കാത്തിരിക്കുകയാണ്.സൗമ്യയുടെ അമ്മ സുമതി നല്‍കിയ പുനപരിശോധനാഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

prp

Related posts

Leave a Reply

*