ജിഷ വധക്കേസ് പ്രതിയ്ക്ക് അഭിഭാഷകനായി ആളൂര്‍

aloor_ameerul

കൊച്ചി:ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനുവേണ്ടി അഡ്വ. ബി.എ. ആളൂര്‍ കോടതിയില്‍ ഹാജരാകും.അമീറുള്‍ ഇസ്ലാം ആളൂരിനെ തന്‍റെ അഭിഭാഷകനായി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ അപേക്ഷ  അംഗീകരിച്ചു.ആളൂര്‍ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി സുപ്രീം കോടതിയില്‍ അടക്കം ഹാജരായ അഭിഭാഷകനാണ്.

കഴിഞ്ഞ ഏപ്രില്‍ 28നാണ് മനുഷ്യമനസ്സുകളെ നടുക്കിയ ജിഷ വധം ഉണ്ടായത്.ജിഷയുടെ അമ്മ കൂലിപണി കഴിഞ്ഞ് രാത്രി 8.30യ്ക്ക് തിരിച്ചെത്തിയപ്പോളാണ് ജഡം കണ്ടത്.നെഞ്ചിലും കഴുത്തിലും തലയുടെ പിന്‍വശത്തും താടിയിലും ആയുധം കൊണ്ടുണ്ടായ മുറിവുകളുണ്ടായിരുന്നു.ആന്തരാവയവങ്ങള്‍ വയര്‍പൊട്ടി പുറത്തുവന്ന നിലയിലാണ് കാണപ്പെട്ടത്.ഈ കേസില്‍ ഏറെ നാളത്തെ അന്വേഷണത്തിനൊടുവില്‍ അസം സ്വദേശിയായ അമീറുള്‍ ഇസ്ലാമിനെ ജൂലൈ 14ന് പോലീസ് അറസ്റ്റ് ചെയ്തു.

 

prp

Related posts

Leave a Reply

*