അഭിഭാഷകനായി അഡ്വ. ആളൂരിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് ജിഷ വധക്കേസ് പ്രതി അമീര്‍

a

കൊച്ചി: തന്‍റെ അഭിഭാഷകനായി അഡ്വ. ആളൂരിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ വധക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാം വിചാരണ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. തനിക്ക് എഴുതാന്‍ അറിയാത്തതിനാല്‍ പറഞ്ഞു കൊടുത്തതനുസരിച്ച് സഹ തടവുകാരെക്കൊണ്ട് എഴുതിപ്പിക്കുകയാണെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്.കേരളത്തിലെ അഭിഭാഷകരെ തനിക്ക് വിശ്വാസമില്ലാത്തതിനാലാണ് ആളൂരിനെ ആവശ്യപ്പെടുന്നതെന്ന്  അപേക്ഷയില്‍ അമീര്‍ പറയുന്നു.

അമീറിനു വേണ്ടി വാദിക്കാന്‍ സമ്മതമറിയിച്ച്‌ നേരത്തെ ആളൂര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അനുമതി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് അമീര്‍ കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയത്.കേസ് ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് ആളൂരും അറിയിച്ചു.

സൗമ്യ വധക്കേസില്‍ ഗോവിന്ദചാമിക്കു വേണ്ടി സുപ്രീം കോടതിയില്‍ കേസ് വാദിച്ചത് ആളൂര്‍ ആയിരുന്നു.ഗോവിന്ദചാമിയുടെ വധശിക്ഷ ജീവപര്യന്തമായി ചുരുങ്ങുകയും ചെയ്തു.

prp

Related posts

Leave a Reply

*