പുലിമുരുകനോ ജോപ്പനോ?

 

04-1475588270-pulimuruganvsthoppiljoppan1ഈ ഒക്ടോബര്‍ മാസം കേരളക്കരയില്‍ സിനിമാപൂരം.ഈ പൂരത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്‍റെയും രണ്ട് സിനിമകള്‍ നേര്‍ക്കുനേര്‍.ഒക്ടോബര്‍ 7ന്   ഈ  ചിത്രങ്ങള്‍ തീയറ്ററുകളില്‍ എത്തും.ഇതിനോടൊപ്പം മറ്റുതാരങ്ങളുടെ സിനിമകളും ഒക്ടോബറില്‍ റിലീസ് ചെയുന്നുണ്ട്. പൂജ റിലീസായാണ് ചിത്രങ്ങള്‍ തീയറ്ററുകളില്‍ എത്തുന്നത്.

ആരാധകര്‍ ഏറെ നാളായി ആകാംക്ഷയോടെ  കാത്തിരുന്ന ബിഗ്‌ ബജറ്റ് മോഹന്‍ലാല്‍ ചിത്രമാണ് പുലിമുരുകന്‍.അണിയറ പ്രവര്‍ത്തകര്‍ പുലിമുരുകന്‍റെ റിലീസ് ഡേറ്റ് മാറ്റി മാറ്റി കൊണ്ടുവരുകയായിരുന്നു. ആയതിനാല്‍ തന്നെയും പ്രേക്ഷകര്‍ വളരെ അധികം പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന ചിത്രമാണിത്. പുലിമുരുകന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായിത്തന്നെയാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തുന്നത്.ഒരു വേട്ടക്കാരന്‍റെ കഥയാണ്‌ സംവിധായകന്‍ വൈശാഖ് ഈ ചിത്രത്തിലൂടെ വിവരിക്കുന്നത്.കാമലീനി മുഖര്‍ജിയാണ് ചിത്രത്തിലെ നായിക.പ്രഭു,സുരാജ് വെഞ്ഞാറമൂട്,നമിത,ലാല്‍,ബാല തുടങ്ങിയ ഒരു വലിയ താരനിര ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

thoppiljoppanandpulimurugan-26-1474895039

വേഷപ്പകര്‍ച്ചയില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച മമ്മൂട്ടി കോട്ടയം അച്ചായനായി വീണ്ടും  സ്ക്രീനില്‍ തെളിയുകയാണ് ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പനിലൂടെ. ഒരു കുടുംബസ്നേഹിയായ നര്‍മ്മം നിറഞ്ഞ അച്ചായന്‍റെ കഥയാണ്‌ ചിത്രത്തിന്‍റെ പ്രമേയം.അച്ചായവേഷത്തില്‍ മമ്മൂട്ടിയെ വീണ്ടും സ്ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍ . സിനിമയുടെ ടീസര്‍ കണ്ടതോടെ തോപ്പില്‍ ജോപ്പനെയും പ്രേക്ഷകര്‍ പ്രതീക്ഷ അര്‍പ്പിച്ചു കഴിഞ്ഞു.ചിത്രത്തില്‍ മമത മോഹന്‍ദാസ്, ആന്‍ഡ്ര്യ ജെര്‍മിയ,രന്ജി പണിക്കര്‍ തുടങിയ താരനിരയുണ്ട്.

ഈ ഒക്ടോബര്‍ മാസം തീയറ്ററുകളില്‍ ഉത്സവകാലമായിരിക്കും.മലയാള സിനിമകള്‍ക്കൊപ്പം അന്യഭാഷ ചിത്രങ്ങളും റിലീസിന് ഒരുങ്ങുന്നുണ്ട്.ഇതില്‍ ഏതൊക്കെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കും എന്ന് നമ്മുക്ക് കാത്തിരുന്നു കാണാം.

prp

Related posts

Leave a Reply

*