പുലിമുരുകന്‍ മുന്നേറുകയാണ്:എങ്കിലും സംവീധായകനെ ദുഖത്തില്‍ ആഴ്ത്തി!

Pulimurugan-810x400

പുലിമുരുകന്‍ റെക്കോര്‍ടുകള്‍ ഭേദിച്ച് മുന്നേറുകയാണ്.അതില്‍ വളരെ അധികം സന്തോഷിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.എങ്കിലും സംവീധയകന്‍ വൈശാഖിനെയും അനിയറപ്രവര്‍ത്തകരെയും ദുഖത്തിലാഴ്ത്തുന്ന വിധത്തില്‍ പുലിമുരുകനിലെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുന്നതിലെ വേദന അവര്‍ മറച്ചുവയ്ക്കുന്നില്ല.സംവീധയകന്‍ വൈശാഖ് തന്‍റെ ദുഖം ഫേസ്ബുക്കിലൂടെ ഈ കഴിഞ്ഞ ദിവസം ആരാധകരെ അറിയിച്ചു.ആക്ഷനും ഗ്രാഫിക് വിസ്മയവും നിറഞ്ഞ വളരെ ചിലവേറിയ ചിത്രമാണ് പുലിമുരുകന്‍. സിനിമയിലെ ഓരോ രംഗത്തിന്‍റെ പിന്നിലും വളരെയധികം ആളുകളുടെ കഠിനാധ്വാനവും പ്രയത്നവും ഉണ്ട്.അത്രയധികം ആത്മാര്‍ത്ഥതയോടെയാണ് എല്ലാവരും ഈ സിനിമയ്ക്ക് വേണ്ടി പ്രയത്നിച്ചത്.ഇപ്പോള്‍ ചിത്രത്തിലെ പ്രസക്തഭാഗങ്ങളും ആക്ഷന്‍, ഗ്രാഫിക് ദൃശ്യങ്ങളും യഥേഷ്ടം മൊബൈലിലൂടെ പ്രചരിപ്പിക്കപ്പെടുകയാണ്.ഇതില്‍ ഒരുപാട് വേദനയുണ്ടെന്ന് വൈശാഖ് പറഞ്ഞു.ഇത്തരം ക്ലിപ്പിങ്ങുകള്‍ ആരും ഷെയര്‍ ചെയ്യരുതെന്നും സിനിമ തീയറ്ററില്‍ തന്നെ പോയി കണ്ടാസ്വാധിക്കണമെന്നും വൈശാഖ് ഫേസ്ബുക്കിലൂടെ പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ചു.

വൈശാഖിന്‍റെ പോസ്റ്റ്‌ വായിക്കാം..

 

prp

Related posts

Leave a Reply

*