ഹര്‍ത്താല്‍ പൂര്‍ണ്ണം,പലയിടത്തും അക്രമങ്ങള്‍

Strike-in-Kerala-today-after-murder-of-BJP-worker-in-Kannur

ബി.ജെ.പി പ്രവര്‍ത്തകന്‍ രമിത്ത് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ബി.ജെ.പി നടത്തിയ ഹര്‍ത്താലില്‍ പലയിടത്തും വ്യാപക അക്രമസംഭവങ്ങള്‍ നടന്നു.കാസര്‍കോട് ജില്ലാ സഹകരണ ബാങ്കിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.തലശ്ശേരിയില്‍ സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി. കോഴിക്കോടും തൃശൂരും മാധ്യമപ്രവര്‍ത്തകരെ ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമിക്കുകയും ചെയ്തു.സംസ്ഥാനത്ത് പലയിടങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.രാവിലെ ആറു മണിക്ക് തുടങ്ങിയ ഹര്‍ത്താലില്‍ സംസ്ഥാനത്ത് എല്ലായിടത്തും പൂര്‍ണ്ണമാണ്.ഹര്‍ത്താല്‍ അറിയാതെ വിവിധ റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റിലും ആളുകള്‍ കുടുങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല. വിവിധ സര്‍വ്വകലാശാലകളുടെ പരീക്ഷകളും മാറ്റി വെച്ചു.

കണ്ണൂരില്‍ സമാധാനശ്രമങ്ങള്‍ വഴിമുട്ടി നില്‍ക്കുകയാണ്. കൊലപാതകങ്ങള്‍ ആരാദ്യം തുടങ്ങിയെന്ന തര്‍ക്കമാണ് സമാധാന ശ്രമങ്ങളെയെല്ലാം വഴിമുട്ടിക്കുന്നത്.മുഖ്യമന്ത്രി ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെടുമ്പോള്‍, മുഖ്യമന്ത്രിയുടെ നാട്ടില്‍ കലാപമാണെന്ന് വരുത്താനുള്ള ബിജെപി ശ്രമമാണിതിന് പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു. ആര് മുന്‍കൈയെടുക്കുമെന്ന ചോദ്യത്തിനുത്തരമായാല്‍ മാത്രമേ കണ്ണൂരിന് സമാധാനമുണ്ടാകൂവെന്ന് ചുരുക്കം.

 

prp

Leave a Reply

*