മന്ത്രി ഇ.പി.ജയരാജൻ രാജിവയ്ക്കണമെന്ന ആവശ്യം ഇടതുമുന്നണിയിലും ശക്തമായി

 

ep-jayarajanതിരുവനന്തപുരം:ബന്ധു നിയമന വിവാദം ചര്‍ച്ചചെയ്യാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിര്‍ണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.മന്ത്രി ഇ.പി.ജയരാജൻ രാജിവയ്ക്കണമെന്ന ആവശ്യം ഇടതുമുന്നണിയിലും ശക്തമായതോടെ ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വളരെ നിർണായകമാകും. ജനതാദൾ(എസ്), എൻസിപി കക്ഷികളും മന്ത്രി രാജിവയ്ക്കുന്നതാണ് ഉചിതമെന്നാണ് പറയുന്നത്.വിജിലൻസ് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചതോടെ പാർട്ടിക്കു പുറത്തും ജയരാജൻ ഒറ്റപ്പെട്ട നിലയിലാണ്.ഇന്നു ചേരുന്ന സെക്രട്ടേറിയറ്റിന് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും. കണ്ണൂരിലെ അക്രമ പരമ്പരയും സെക്രട്ടേറിയറ്റില്‍ ചർച്ചയ്ക്ക് വരും.

 

 

prp

Related posts

Leave a Reply

*