ദുബായില്‍ വീട് വാടകയ്ക്ക് എടുക്കുമ്പോള്‍ ശ്രദ്ധിക്കണം..

rental-agreement

ദുബായില്‍ വീട് വാടകയ്ക്ക് എടുക്കുമ്പോള്‍ വീട്ടുടമസ്ഥന്‍റെ പേരില്‍ ചെക്ക്‌ നല്‍കണം.ദുബായ് ലാന്‍ഡ് വകുപ്പ് (ഡിഎല്‍ഡി)സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്.ഇനി കമ്പനിയുടെ പേരില്‍ പണം വാങ്ങരുതെന്ന നിര്‍ദ്ദേശവും അതിലുണ്ട്.ഇത് പാലിച്ചില്ലെങ്കില്‍ നിയമലംഘനത്തിന്‍റെ പേരില്‍ നടപടി നേരിടേണ്ടിവരും. തടവും 50,000 ദിര്‍ഹം പിഴയുമാണ് ഉണ്ടാകുക.വീട്ടുടമസ്ഥര്‍ കമ്പനിയുടെ പേരില്‍ ചെക്ക് നല്‍കുമ്പോള്‍ പണം അടയ്ക്കാന്‍ വൈകാറുണ്ടെന്ന കാരണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ സര്‍ക്കുലര്‍ രൂപികരിച്ചത്‌.വാടകയുടെ കാര്യത്തിലും വീട്ടുടമസ്ഥര്‍ കൃത്രിമം  കാണിക്കാറുണ്ടെന്ന പരാതികളുമുണ്ട്. എല്ലാ വിഭാഗങ്ങളുടെയും അവകാശം സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ സര്‍കുലര്‍ പുറത്തുവന്നത്.ഈ നിയമങ്ങളെക്കുറിച്ച് അറിയാത്തവര്‍ കേസുകളില്‍പ്പെടുന്നത് വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

prp

Leave a Reply

*