സൗമ്യവധക്കേസ്:പുനഃപരിശോധനാ ഹര്‍ജി മാറ്റിവച്ചു

soumya_murder

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി  അടുത്തമാസം 11-ലേക്ക് മാറ്റി. ഈ വിധിയെ വിമര്‍ശിച്ച സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു നേരിട്ട് സുപ്രീം കോടതിയില്‍ ഹാജരാവണമെന്ന് അറിയിച്ചു. മാര്‍ക്കണ്ഡേയ കട്ജു ഫേസ്‌ബൂക്കിലൂടെ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ ഒരു പോസ്റ്റ്‌ എഴുതിയിരുന്നു.വധശിക്ഷ വിധിയെ റദ്ദാക്കിയത് ശരിയെല്ലന്ന് അദ്ദേഹം പരാമര്‍ശിച്ചത് വിശദമാക്കണമെന്ന്  സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.ദീപാവലി കഴിഞ്ഞ് കട്ജുമായി ഈ വിഷയം ചര്‍ച്ച ചെയ്ത ശേഷം അദ്ദേഹത്തിന്‍റെ  വിശദീകരണം വിലയിരുത്തി ഹര്‍ജിയില്‍ തീരുമാനം എടുക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

prp

Related posts

Leave a Reply

*