വാട്ട്സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ സൂക്ഷിക്കുക..!

WhatsApp-Trucos_zps5ozdbymy

വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ തെറ്റായ സന്ദേശങ്ങള്‍ എത്തിയാല്‍ ഗ്രൂപ്പ് അഡ്മിനെതിരെ കേസെടുക്കുമെന്ന് പൊലീസ്. ഗ്രൂപ്പിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം അഡ്മിനാണ്.ഝാര്‍ഖണ്ഡിലെ ജംതാര ജില്ലയില്‍
പൊലീസ് കസ്റ്റഡിയില്‍ വെച്ച്‌ 22 വയസുള്ള യുവാവ് മരിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി കൊണ്ടുവന്നത്.ബീഫ് സംബന്ധിച്ച തമാശ ഫോര്‍വേഡ് ചെയ്തതിനാണ് ഇയാളെ പോലീസ്‌ അറസ്റ്റ് ചെയ്തത്.മരണകാരണം വാട്ട്സ്‌ആപ്പ് ആണെന്ന് പറഞ്ഞാണ് പൊലീസ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരായ സര്‍ക്കുലര്‍ ഇറക്കിയത്.സര്‍ക്കുലര്‍ പ്രകാരം അഡ്മിന് പരിചയമുള്ളവരെ മാത്രമേ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളു. ഗ്രൂപ്പുകളില്‍  തെറ്റായ വിവരങ്ങളോ സന്ദേശങ്ങളോ ആരെങ്കിലും അയച്ചാല്‍ ഉടനെ തന്നെ അവ നീക്കം ചെയ്യുകയും ആ സന്ദേശം അയച്ച അംഗത്തെ പുറത്താക്കുകയും വേണം.സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന എന്തെങ്കിലും ആണെങ്കില്‍ അത് പൊലീസിനെ അറിയിക്കാനുള്ള ബാധ്യതയും അഡ്മിനുണ്ട്.ഇങ്ങനെ സംഭവിച്ചിട്ടും അഡ്മിന്‍ പ്രതികരിച്ചില്ലെങ്കില്‍ ഐടി നിയമവും ഐപിസിയും അനുസരിച്ച്‌ അഡ്മിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കും.മറ്റ് സമൂഹ മാധ്യമങ്ങള്‍ക്കും ഈ സര്‍ക്കുലര്‍ ബാധകമാണ്.എല്ലാ വാട്ട്സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും ഒന്നു ജാഗരൂകരായിരിക്കുക..!

prp

Related posts

Leave a Reply

*