നാല് മണി പലഹാരത്തിനായി മുട്ട സുർക്ക

മുട്ട സുർക്ക മലബാര്‍ സ്ഥലങ്ങളില്‍ സുപരിചിതമായ ഒരു പലഹാരമാണ്. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന മുട്ട സുർക്ക ബീഫ്, മട്ടണ്‍, ചിക്കന്‍ കറികള്‍ക്കൊപ്പം രുചികരമായി കഴിക്കാം.

ആവശ്യമുള്ള ചേരുവകള്‍:

  • ചുവന്ന അരി – 1 കപ്പ്
  • മുട്ട – 2 എണ്ണം
  • തേങ്ങാപാല്‍ – 3 tbsp
  • വെളിച്ചെണ്ണ – 250 ml
  • ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം:

അരി 5 മണിക്കൂറില്‍ കൂടുതല്‍ നേരം വെള്ളത്തില്‍ കുതിര്‍ത്തിയിടുക. (രാത്രി കുതിര്‍ത്തിയിടുന്നതാവും ഉചിതം). അരി മൂന്ന്‍ തവണ വൃത്തിയായി കഴുകിയ ശേഷം അത് തേങ്ങാപാലും ചേര്‍ത്ത് മിക്സിയില്‍ അടിച്ച് പേസ്റ്റ് രൂപത്തില്‍ ആക്കുക. അതിന് ശേഷം മുട്ട നന്നായി വെട്ടി ആ മിശ്രിതത്തിലേക്ക് ചേര്‍ക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍, അതിലേക്ക് ഒരു സ്പൂണ്‍ നിറയെ തയ്യാറാക്കിയ കൂട്ട് ഇടുക. അത് ഇരുവശങ്ങളും മൊരിയുന്ന പാകത്തിലാകുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്ത് വാങ്ങി വെയ്ക്കാം. ഇനി ഒരു ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് പലഹാരത്തിലെ എണ്ണ ഒപ്പിയെടുക്കാം. സ്വാധിഷ്ടമായ മുട്ട സുർക്ക തയ്യാര്‍.

 

 

prp

Leave a Reply

*