രാഷ്‌ട്രീയ ശത്രുക്കളെ ഭ്രാന്തന്മാരായി ചിത്രീകരിക്കും; മെന്റല്‍ ഹോസ്പിറ്റലില്‍ ഷോക്ക് ട്രീറ്റ്‌മെന്റും; ഷി ജിന്‍ പിംഗിന്റെ ലീലാവിലാസങ്ങള്‍ ഇങ്ങനെ

ബെയ്ജിംഗ് : ജനങ്ങളെ അടിച്ചമര്‍ത്തുക, രാഷ്‌ട്രീയ ശത്രുക്കളെ ഇല്ലാതാക്കുക, അനാവശ്യമായി ആളുകളെ തടങ്കലില്‍ അടയ്‌ക്കുക എന്നിവയ്‌ക്കെല്ലാം പേരുകേട്ട രാജ്യമാണ് ചൈന.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇത്തരം ക്രൂരതകള്‍ നേരത്തെയും ലോകം അറിഞ്ഞിട്ടുണ്ട്. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്താറുണ്ടെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ ചില ലീലാവിലാസങ്ങളായാണ് പലരും ഇതിനെ കണക്കാക്കുന്നതും.

രാഷ്‌ട്രീയ എതിരാളികള്‍ക്ക് രാജ്യത്ത് ലഭിക്കുന്ന ഷോക്ക് ട്രീറ്റ്‌മെന്റിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആക്ടിവിസ്റ്റുകളെയും രാഷ്‌ട്രീയ എതിരാളികളെയും മാനസിക രോഗികളായി ചിത്രീകരിക്കുകയും ഇവരെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുമാണ് ചെയ്തിരുന്നത്. ഇതിന് ഡോക്ടര്‍മാരും കൂട്ടുനില്‍ക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. അങ്കാങ് എന്നറിയപ്പെടുന്ന മാനസികാരോഗ്യ കേന്ദ്രങ്ങളിലാണ് ഇവരെ പ്രവേശിപ്പിക്കാറുള്ളത്.

2015 നും 2021 നുമിടയില്‍ 99 ചൈനക്കാരെയാണ് ഭരണകൂടം ഇത്തരത്തില്‍ മാനസിക രോഗികളാക്കിയത്. 2010 ല്‍ ചൈനയിലെ മാനസിക പരിചരണ സംവിധാനത്തിന്മേല്‍ ജുഡീഷ്യല്‍ മേല്‍നോട്ടത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ 2022 ലും ഇതേ നടപടികളാണ് രാജ്യത്ത് തുടരുന്നത്. മാനസികരോഗിയായി ചിത്രീകരിച്ചുകൊണ്ട് തടവിലാക്കപ്പെട്ടയാള്‍ക്ക് അഭിഭാഷകനെ കാണാനോ, ഹര്‍ജി സമര്‍പ്പിക്കാനോ അവസരം നല്‍കില്ല. വര്‍ഷങ്ങളോളം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഷോക്ക് ട്രീറ്റ്‌മെന്റ് ഉള്‍പ്പെടെ നല്‍കി വിട്ടയയ്‌ക്കും. ഒരാളെ സാമൂഹികമായി ഒറ്റപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത് എന്നും വ്യക്തമാകുന്നുണ്ട്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇത്തരം ആവശ്യങ്ങള്‍ക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരും കൂട്ടുനില്‍ക്കുന്നു. അവരെ ആശുപത്രിയില്‍ അനാവശ്യമായി ചികിത്സിക്കുകയും നിര്‍ബന്ധിച്ച്‌ മരുന്ന് നല്‍കുകയും ചെയ്യുന്നു. ഈ ഇരകളില്‍ കൂടുതലും സര്‍ക്കാരിന്റെ ക്രൂരതകള്‍ക്കെതിരെ താഴെത്തട്ടില്‍ നിന്ന് പോരാടുന്നവരാണ്. പണം ഇല്ലാത്തത് കൊണ്ട് തന്നെ ഇവര്‍ കേസുമായി മുന്നോട്ട് പോകില്ല എന്ന വിശ്വാസമാണ് ഭരണകൂടത്തെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്. തടവുകാര്‍ പലപ്പോഴും ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയരായിരുന്നു. തങ്ങളെ മര്‍ദ്ദിക്കുകയും ഇലക്‌ട്രിക്ക് ഷോക്ക് നല്‍കുകയും ഏകാന്ത തടവില്‍ പാര്‍പ്പിക്കുകയും ചെയ്യുന്നുവെന്ന് സര്‍ക്കാരിന്റെ പീഡനത്തിന് ഇരയായവര്‍ പറയുന്നു. മര്‍ദനത്തിനും ഇലക്‌ട്രോഷോക്ക് തെറാപ്പിക്കും ഏകാന്ത തടവിനും വിധേയരായിട്ടുണ്ട് എന്നാണ് വെളിപ്പെടുത്തല്‍

prp

Leave a Reply

*