മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങുമെന്ന് പറഞ്ഞത് തമാശയെന്ന് ഇലോണ്‍ മസ്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വാങ്ങുമെന്ന് പറഞ്ഞത് തമാശയാണെന്ന് സ്പേസ് എക്സ് സ്ഥാപകന്‍ എലോണ്‍ മസ്ക്.

“ഞാന്‍ ഒരു സ്പോര്‍ട്സ് ടീമിനെയും വാങ്ങില്ല,” മസ്ക് തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വാങ്ങുമെന്ന് മസ്ക് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റില്‍ ഒരു ഉപയോക്താവ് ‘ഇത് സത്യമാണോ?’ എന്ന് ചോദിച്ചു. ഇതിന് മറുപടിയായാണ്, താന്‍ പറഞ്ഞത് തമാശയാണെന്ന് മസ്ക് കുറിച്ചത്.

മറുവശത്ത്, പ്രീമിയര്‍ ലീഗ് സീസണില്‍ യുണൈറ്റഡ് അവരുടെ രണ്ട് മത്സരങ്ങളും തോറ്റു. ബ്രൈറ്റണിനെതിരായ ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ ഒരു ഗോളിന് തോറ്റ യുണൈറ്റഡ്, ബ്രെന്‍റ്ഫോര്‍ഡിനെതിരായ രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് കീഴടങ്ങി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണ്. ക്രിസ്റ്റ്യാനോയെ ടീമില്‍ നിലനിര്‍ത്തുമെന്ന് നേരത്തെ പറഞ്ഞിരുന്ന യുണൈറ്റഡ് ഇപ്പോള്‍ ആ നിലപാട് മാറ്റിയിരിക്കുകയാണ്. താരത്തിന് കബ് വിടണമെങ്കില്‍ ആവാം എന്നാണ് നിലവില്‍ യുണൈറ്റഡിന്‍്റെ നിലപാട്.

prp

Leave a Reply

*