ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡില്‍നിന്ന് ഗഡ്കരിയും ശിവരാജ് സിങ് ചൗഹാനും പുറത്ത്

ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡില്‍നിന്ന് കേന്ദ്ര ഉപരിതല ​ഗതാ​ഗത മന്ത്രിയും മുതിര്‍ന്ന നേതാവുമായ നിധിന്‍ ​ഗഡ്കരിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പുറത്ത്.

ഇവര്‍ക്കു പകരം കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ, കേന്ദ്ര ഷിപ്പിങ്-തുറമുഖ മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ എന്നിവര്‍ 11അം​ഗ പാര്‍ലമെന്ററി ബോര്‍ഡില്‍ ഇടംപിടിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ, ഒ.ബി.സി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ കെ. ലക്ഷ്മണ്‍, ഇക്ബാല്‍ സിങ് ലാല്‍പുര, സുധ യാദവ്, സത്യനാരായണ്‍ ജഢിയാ, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് എന്നിവരാണ് പാര്‍ലമെന്ററി ബോര്‍ഡിലെ മറ്റു അംഗങ്ങള്‍.

prp

Leave a Reply

*