ഗവര്‍ണറുടെ ലക്ഷ്യം പാളിപ്പോയി; പ്രവര്‍ത്തിക്കുന്നത് യജമാന പ്രീതിക്കായെന്ന് എം വി ജയരാജന്‍

കണ്ണൂ‌ര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലക്ഷ്യമിട്ടത് ഗവര്‍ണര്‍ പദവിയെക്കാള്‍ വലിയ പദവിയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.

ഗവര്‍ണറുടെ ലക്ഷ്യം പാളിപ്പോയി. യജമാന പ്രീതിയ്ക്ക് വേണ്ടിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നതെന്നും എം വി ജയരാജന്‍ ആരോപിച്ചു.

കണ്ണൂര്‍ സര്‍വകലാശാല ഏതെങ്കിലും തരത്തില്‍ തെറ്റായ നടപടികള്‍ സ്വീകരിച്ചതായി ഒരു നിയമസംവിധാനവും പറഞ്ഞിട്ടില്ല. ഗവര്‍ണര്‍ പദവിയില്‍ ആരുവന്നാലും സംഘപരിവാറിന്റെ രാഷ്ട്രീയ ചട്ടുകമാവും. ഗവര്‍ണര്‍ വിവാദനായകനാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

അതേസമയം, കണ്ണൂര്‍ സര്‍വകലാശാല വിവാദത്തില്‍ സര്‍ക്കാരിനെതിരായ നിലപാടില്‍ ഗവര്‍ണര്‍ ഉറച്ചുനില്‍ക്കുകയാണ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്വജനപക്ഷപാതം നടക്കുകയാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ചാന്‍സലറായ തന്നെ ഇരുട്ടില്‍ നിര്‍ത്തുന്നു. തനിക്ക് ചാന്‍സലര്‍ അധികാരം ഉള്ളിടത്തോളം കാലം സ്വജനപക്ഷപാതം അംഗീകരിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

prp

Leave a Reply

*