സമുദ്ര നിരപ്പില്‍ നിന്ന് പതിനൊന്നായിരം അടി മുകളില്‍ ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന തുരങ്കമൊരുങ്ങുന്നു; സൈനിക നീക്കങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: ( 01.10.2021) സോജിലയില്‍ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യാന്‍ കഴിയുന്ന ഏഷ്യയിലെ ഏറ്റവും നീളമുള്ള തുരങ്കമൊരുങ്ങുന്നു. സോജില്ല പാസില്‍ നിര്‍മാണം തുടങ്ങിയ തുരങ്കം അതിര്‍ത്തി പ്രദേശങ്ങളിലേക്കുള്ള സൈനിക നീക്കങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. സമുദ്ര നിരപ്പില്‍ നിന്ന് പതിനൊന്നായിരം അടി മുകളിലാണ് ശ്രീനഗറിനെ ലഡാകുമായി ബന്ധിപ്പിക്കുന്ന തുരങ്കമൊരുങ്ങുന്നത്.

ഏതു കാലാവസ്ഥയിലും ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കാന്‍ സോജില പാസില്‍ 14 കിമീ നീളമുള്ള തുരങ്കത്തിന്റെ നിര്‍മാണത്തിനാണ് തുടക്കമായത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ ശ്രീനഗറിന്റെ ആകെ വികസനത്തിന് കാരണമാകുമെന്ന് കേന്ദ്രം അവകാശപ്പെട്ടു.

സെട് മോഗ്, സോജില എന്നീ രണ്ട് തുരങ്കങ്ങളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. സെട് മോഗില്‍ നിന്ന് സോജിലയിലേക്കുള്ള പാത വികസിപ്പിക്കുന്ന ജോലികളും നടക്കുന്നുണ്ട്. 4600 കോടി രൂപയാണ് സോജില തുരങ്കത്തിന്റെ നിര്‍മാണ ചിലവ്. ശ്രീനഗറിലെ ബാല്‍തലില്‍ നിന്ന് മിനാമാര്‍ഗിലേക്കുള്ള ദൂരം നിലവില്‍ 40 കിമി ആണ്. സോജില തുരങ്കത്തിലൂടെ യാത്ര ചെയ്താല്‍ ഇത് 13 കിമീ ആയി ചുരുങ്ങും.

ശ്രീനഗര്‍, ദ്രാസ്, കാര്‍ഗില്‍ മേഖലകളെ ലെ ലഡാകുമായി ബന്ധിപ്പിക്കുന്ന ഹൈവേ സൈനിക നീക്കങ്ങള്‍ക്കും രാജ്യ സുരക്ഷ്‌ക്കും തന്നെ നിര്‍ണായകമാണ്. ആറു മാസത്തെ അതിശൈത്യകാലത്ത് ഗതാഗതം തടസപ്പെടുന്നത് ഈ മേഖലയിലെ വികസനത്തെയും കാര്യമായി ബാധിച്ചിരുന്നു. ദീര്‍ഘകാലത്തെ തടസ്സങ്ങളും വെല്ലുവിളികളും മറികടന്ന് ഇപ്പോള്‍ കേന്ദ്ര സര്‍കാര്‍ ഇതിനൊരു പരിഹാരം കാണുകയാണ്.
https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1442805451435905027&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fkvartha-epaper-kvartha%2Fsamudhra%2Bnirappil%2Bninn%2Bpathinonnayiram%2Badi%2Bmukalil%2Bshreenagarine%2Bladakkumayi%2Bbandhippikkunna%2Bthurangkamorungunnu%2Bsainika%2Bneekkangalkk%2Bmuthalkkuttakumenn%2Bkendhram-newsid-n320247006&sessionId=7a18b57fedfa2bff40b9a9935c120abfcd3f0db5&siteScreenName=Dailyhuntapp&theme=light&widgetsVersion=fcb1942%3A1632982954711&width=550px

prp

Leave a Reply

*