മേഘാലയ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മുകുള്‍ സാങ്മയും 13 എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് സൂചന

ഷിലോങ്: ( 01.10.2021) മേഘാലയ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മുകുള്‍ സാങ്മ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് റിപോര്‍ട്. സാങ്മയോടൊപ്പം പതിമൂന്ന് എം എല്‍ എമാരും പാര്‍ടി വിടുമെന്നാണ് സൂചന. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും റിപോര്‍ട് ഉണ്ട്.

കഴിഞ്ഞ ആഴ്ച കൊല്‍ക്കത്തയില്‍ എത്തിയ സാങ്മ തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നുമാണ് വിവരം.

എന്നാല്‍ താന്‍ പാര്‍ടി വിടുകയാണെന്ന വാര്‍ത്തകള്‍ സാങ്മ നിഷേധിച്ചു. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്നറിയില്ല. താന്‍ ആരോടും ഇക്കാര്യത്തെക്കുറിച്ച്‌ സംസാരിച്ചിട്ടില്ലെന്ന് ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അതേസമയം, പാര്‍ടിയുമായി അദ്ദേഹത്തിനുള്ള അഭിപ്രായവ്യത്യാസം കൂടിവരുന്നതായാണ് നിലവില്‍ പുറത്തുവരുന്ന റിപോര്‍ട്.

prp

Leave a Reply

*