നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഇളവില്ല

തിരുവനന്തപുരം: നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് വരുത്താനുള്ള നീക്കം സി.പി.ഐയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. നിയമം നിലവിലെ രീതിയില്‍ തന്നെ തുടരുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു.

നിലവിലെ നിയമത്തില്‍ കാതലായ ഒരു മാറ്റവും ഉണ്ടാവില്ല. നഗരങ്ങളെ നിയമത്തില്‍ നിന്നും ഒഴിവാക്കുന്നത് ചര്‍ച്ച ചെയ്യുന്നതിനായി ഇന്നു മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. കൃഷി, റവന്യൂ മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. സി.പി.എം-സി.പി.ഐ ഉഭയകക്ഷി യോഗവും ചേര്‍ന്നിരുന്നു. യോഗത്തില്‍ സി.പി.ഐ മന്ത്രിമാര്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു.

ഭേദഗതി ബില്‍ നിയമസഭാ സബ്ജക്‌ട് കമ്മിറ്റിയുടെ പരിഗണനയിലിരിക്കേയാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. നഗരപ്രദേശങ്ങളില്‍ നിന്ന് ഭൂമി നികത്തലുമായി ബന്ധപ്പെട്ട് ആവശ്യങ്ങള്‍ വര്‍ധിച്ചുവരുന്നു എന്ന് കാണിച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

2008ലെ നിയമത്തില്‍ ഭേദഗതി വേണമെന്ന നിര്‍ദേശം സബ്ജക്‌ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഇതിനിടെ തിടുക്കപ്പെട്ട് യോഗം വിളിക്കുന്നത് വന്‍കിട കെട്ടിട നിര്‍മ്മാതാക്കളുടെയും ഭൂമാഫിയയുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

പൊതുആവശ്യങ്ങള്‍ക്കു ഭൂമി നികത്തുമ്പോഴുണ്ടാകുന്ന മാനദണ്ഡങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവയില്‍ ഇളവ് നല്‍കിക്കൊണ്ടാണ് ഭേദഗതി പരിഗണിക്കുന്നത്. ഇതിനോട് സി.പി.ഐയ്ക്ക് യോജിപ്പില്ല. ഇതിനിടിടെയാണ് നിയമത്തില്‍ ഇളവ് കൂടി പരിഗണിക്കുന്നത്.

prp

Related posts

Leave a Reply

*