മുംബൈ: റിപ്പബ്ലിക് ഡേ സെയില്‍ വന്‍ വിജയമാക്കാന്‍ ഓണ്‍ലൈന്‍ വിപണികള്‍ രംഗത്ത്. ശനി, ഞായര്‍ ദിവസങ്ങളിലായാണ് ആമസോണിലും ഫ്ളിപ്പ്കാര്‍ട്ടിലും വില്‍പ്പന ആരംഭിക്കുന്നത്.
മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ടാബ്ലെറ്റ്, മറ്റ് ഇലക്ട്രോണിക് വസ്തുക്കള്‍ എന്നിവയ്ക്കു വന്‍ വിലക്കുറവുണ്ടാകുമെന്നാണ് ഇരു കമ്പനികളും നല്കുന്ന വാഗ്ദാനം. കൂടാതെ, തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. ഫ്ലിപ്പ്കാര്‍ട്ടില്‍ ജനുവരി 22നും ആമസോണില്‍ ജനുവരി 23നും ഡിസ്കൗണ്ട് വില്‍പ്പന അവസാനിക്കും.
ഓണര്‍, ഹുവായ്, റെഡ്മി, സാംസംഗ്, ആപ്പിള്‍, നോക്കിയ ഫോണുകള്‍ക്ക് വില്‍പ്പന ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഡിസ്കൗണ്ടുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 7000 രൂപ വരെ വിലക്കിഴിവ് ലഭിച്ചേക്കാം.