രാജ്യത്തിനു മാതൃകയാവുന്ന ബദല്‍ കേരളത്തില്‍ നിന്നുണ്ടാകണം -​െയച്ചൂരി

നീ​ലേ​ശ്വ​രം: രാ​ജ്യ​ത്തി​ന്​ ബ​ദ​ലാ​കു​ന്ന മാ​തൃ​ക കേ​ര​ള​ത്തി​ല്‍ നി​ന്നു​ണ്ടാ​ക​ണ​മെ​ന്ന്​ സി.​പി.​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. നീ​ലേ​ശ്വ​രം രാ​ജാ​സ് ഹൈ​സ്കൂ​ള്‍ മൈ​താ​നി​യി​ല്‍ എ​ല്‍.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്‍.​ഡി.​എ​ഫ്​ സ​ര്‍​ക്കാ​റി​നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ച്‌​ ദേ​ശീ​യ​ത​ല​ത്തി​ല്‍ മാ​തൃ​ക​യാ​ക്കാ​വു​ന്ന പു​തി​യ ബ​ദ​ല്‍ സൃ​ഷ്​​ടി​ക്ക​ണം. ജ​നാ​ധി​പ​ത്യ​ത്തി​ന്​ ന​ല്‍​കാ​വു​ന്ന മി​ക​ച്ച സ​ന്ദേ​ശം അ​താ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​െന്‍റ എ​ല്ലാ അ​ടി​ത്ത​റ​യും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​ക​ര്‍​ത്തി​രി​ക്കു​ക​യാ​ണ്. ബി.​ജെ.​പി തോ​റ്റി​ട​ത്ത്​ അ​വ​ര്‍ സ​ര്‍​ക്കാ​റു​ണ്ടാ​ക്കു​ന്നു.

ക​ര്‍​ണാ​ട​ക​ത്തി​ലും മ​ധ്യ​പ്ര​ദേ​ശി​ലും അ​താ​ണ്​ സം​ഭ​വി​ച്ച​ത്. ഡ​ല്‍​ഹി സ​ര്‍​ക്കാ​റി​െന്‍റ അ​ധി​കാ​ര​ങ്ങ​ള്‍ കു​റ​ച്ചു. ക​ശ്​​മീ​രി​ല്‍ 370ാം വ​കു​പ്പ്​ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌​ എ​ടു​ത്തു​ക​ള​ഞ്ഞു. പു​തി​യ പൗ​ര​ത്വ​നി​യ​മം ഉ​ണ്ടാ​ക്കു​ന്നു. പു​തി​യ തൃ​ശ്ശൂ​ല​മാ​യി പ​ണ​വും സി.​ബി.​െ​എ​യും എ​ന്‍​ഫോ​ഴ്​​സ​്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റും മാ​റി​യി​രി​ക്കു​ന്നു.

ഇ​ത്​ മൂ​ന്നും ഉ​പ​യോ​ഗി​ച്ചാ​ണ്​ ജ​നാ​ധി​പ​ത്യ​ത്തെ ത​ക​ര്‍​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ.​ഡി​യും സി.​ബി.​െ​എ​യും രാ​ഷ്​​ട്രീ​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​യി മാ​റി. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​നാ​ധി​പ​ത്യ​ത്തെ വീ​ണ്ടെ​ടു​ക്കാ​ന്‍ കേ​ര​ള​ത്തി​ല്‍ വീ​ണ്ടും ഇ​ട​ത്​ സ​ര്‍​ക്കാ​റി​നെ അ​ധി​കാ​ര​ത്തി​​ല്‍ കൊ​ണ്ടു​വ​ര​ണം -​െയ​ച്ചൂ​രി പ​റ​ഞ്ഞു.

ടി.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ര്‍​ഥി എം. ​രാ​ജ​ഗോ​പാ​ല​ന്‍, സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി. ​ക​രു​ണാ​ക​ര​ന്‍, ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ബാ​ല​കൃ​ഷ്ണ​ന്‍ മാ​സ്​​റ്റ​ര്‍, സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍, കെ.​പി. സ​തീ​ഷ്ച​ന്ദ്ര​ന്‍, പി. ​ജ​നാ​ര്‍​ദ​ന​ന്‍, കൈ​പ്ര​ത്ത് കൃ​ഷ്ണ​ന്‍ ന​മ്ബ്യാ​ര്‍, ബ​ങ്ക​ളം കു​ഞ്ഞി​കൃ​ഷ്ണ​ന്‍, സു​രേ​ഷ് പു​തി​യേ​ട​ത്ത്, ടി.​വി. ഗോ​വി​ന്ദ​ന്‍, പി.​ടി. ന​ന്ദ​കു​മാ​ര്‍, സാ​ബു എ​ബ്ര​ഹാം, എം. ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

prp

Leave a Reply

*