കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​ക്ക് സീ​റ്റ് കൂ​ടും; ര​ണ്ടു സീ​റ്റി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​ല്ലാ​ത്ത​ത് ചെ​റി​യ തി​രി​ച്ച​ടി: അ​മി​ത്ഷാ

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ ഇ​ത്ത​വ​ണ ബി​ജെ​പി കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. സം​സ്ഥാ​ന​ത്ത് ര​ണ്ടു സീ​റ്റി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​ല്ലാ​ത്ത​ത് പാ​ര്‍​ട്ടി​യെ ചെ​റു​താ​യി ബാ​ധി​ക്കു​മെ​ന്നും അ​മി​ത്ഷാ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു.

പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ന​യ​ത്തി​ന്‍റെ ഭാ​വി​യെ​ന്തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കാ​ണാം. ‘ജ​യ് ശ്രീ​റാം’ എ​ല്ലാ​യി​ട​ത്തും ജ​നം ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ പ്ര​ചാ​ര​ണ​ത്തി​നാ​യി ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​മി​ത്ഷാ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ഇ​ന്നു രാ​വി​ലെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്ക്. പ​ത്ത​ര​യ്ക്ക് സ്റ്റാ​ച്യു ജം​ഗ്ഷ​നി​ല്‍ നി​ന്ന് പൂ​ര്‍​ണ​ത്ര​യീ​ശ ക്ഷേ​ത്ര ജം​ഗ്ഷ​നി​ലേ​ക്ക് റോ​ഡ് ഷോ.

​പ​തി​നൊ​ന്ന​ര​യോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​ത്തു​ന്ന അ​മി​ത് ഷാ 11.45​ന് പൊ​ന്‍​കു​ന്നം ശ്രേ​യ​സ് പ​ബ്ലി​ക് സ്കൂ​ള്‍ മൈ​താ​ന​ത്ത് പൊ​തു​സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

1.40ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ നി​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ല്‍ ചാ​ത്ത​ന്നൂ​രി​ലേ​ക്ക്. 2.30ന് ​പു​റ്റിം​ഗ​ല്‍ ദേ​വീ ക്ഷേ​ത്ര മൈ​താ​ന​ത്ത് പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സം​ഗി​ക്കും. ചാ​ത്ത​ന്നൂ​രി​ല്‍ നി​ന്ന് മ​ല​ന്പു​ഴ മ​ണ്ഡ​ല​ത്തി​ലെ ക​ഞ്ചി​ക്കോ​ട്ടേ​ക്ക്.

4.35ന് ​ഹെ​ലി​ക്കോ​പ്റ്റ​റി​ല്‍ ക​ഞ്ചി​ക്കോ​ട്ടെ​ത്തും. 4.55ന് ​ക​ഞ്ചി​ക്കോ​ടു മു​ത​ല്‍ സ​ത്ര​പ്പ​ടി​വ​രെ റോ​ഡ് ഷോ. ​വൈ​കി​ട്ട് 5.45ന് ​കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് പോ​കും.

prp

Leave a Reply

*