പാകിസ്ഥാനുമായി സുഹൃദ്‌ബന്ധം നിലനിര്‍ത്താനാണ്‌ ഇന്ത്യ ആഗ്രഹിക്കുന്നതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: പാകിസ്ഥാനുമായി സുഹൃദ്‌ബന്ധം നിലനിര്‍ത്താനാണ്‌ ഇന്ത്യ ആഗ്രഹിക്കുന്നതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി വിശ്വാസത്തിന്റെ അന്തരീക്ഷം പാകിസ്ഥാന്‍ സൃഷ്ടിക്കേണ്ടത്‌ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാന്‍ ദേശീയ ദിനത്തോട്‌ അനുബന്ധിച്ച്‌ പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‌ അയച്ച കത്തിലാണ്‌ മോദിയുടെ പരാമര്‍ശം. ചെവ്വാഴ്‌ചയായിരുന്നു പാകിസ്ഥാനില്‍ ദേശീയ ദിനാഘോഷം നടന്നത്‌. കോവിഡ്‌ പ്രതിസന്ധിയില്‍ നിന്ന്‌ കരകയറാന്‍ പാകിസ്‌ഥാന്‌ കഴിയട്ടെയെന്നും മോദി കത്തില്‍ ആശംസിച്ചു.

കഴിഞ്ഞ കുറച്ചുനാളുകളായി പാകിസ്ഥാനും ഇന്ത്യയും തമ്മിലുളള ബന്ധം മെച്ചപ്പെടുന്നതായാണ്‌ കാണുന്നത്‌. ഭൂതകാലം മറന്ന്‌ മുന്നോട്ട്‌ പോകണമെന്ന പാക്‌ സൈനിക മേധാവിയുടെ പ്രസ്‌താവന ഇതിന്‌ ഉദാഹരണമാണ്‌.

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പുനസ്ഥാപിച്ചതും. രണ്ടര വര്‍ഷത്തിന്‌ ശേഷം ഇരുരാജ്യങ്ങള്‍ക്കിടയിലുളള നദീജല കൈമാറ്റ കരാറില്‍ ചര്‍‌ച്ച ആരംഭിച്ചതും മേഖലയില്‍ സമാധാനം തിരികെ വരുന്നതിന്റെ സൂചനകളാണ്‌.

അയല്‍രാജ്യങ്ങളുമായി നല്ല ബന്ധമാണ്‌ ഇന്ത്യ ആഗ്രഹിക്കുന്നതെന്ന്‌ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്‌ വര്‍ധന്‍ ശൃംഗല പറഞ്ഞു. 1940 മാര്‍ച്ച്‌ 23നാണ്‌ പാകിസ്ഥാന്‍ ഭരണഘടനയുടെ ആദ്യ രൂപം നിലവില്‍ വന്നത്‌. ലോകത്തിലെ ആദ്യത്തെ ഇസ്ലാമിക്‌ റിപ്പബ്ലിക്‌ രാജ്യം എന്ന ആശയവും അന്നാണ്‌ ആദ്യമായി അവതരിപ്പിച്ചത്‌. അതുകൊണ്ട്‌ മാര്‍ച്ച്‌ 23 പാകിസ്ഥാന്‍ ദേശീയ ദിനമായി ആചരിക്കുന്നു.

prp

Leave a Reply

*