പഴക്കംചെന്ന റെയില്‍വേ കോച്ചുകള്‍ ഇനി തുരുമ്ബെടുക്കില്ല; അവ ഇനി റസ്റ്റോറന്റുകള്‍, ചിത്രങ്ങള്‍ വൈറല്‍

ന്യൂഡല്‍ഹി: പഴക്കംചെന്ന കോച്ചുകള്‍ ഇനി തുരുമ്ബെടുത്ത് പോകില്ല. പകരം അവ റെയില്‍വേ റെസ്റ്റോറന്റുകളാക്കി മാറ്റുകയാണ്. ഈസ്റ്റേണ്‍ റെയില്‍വെയാണ് ഈ പുതിയ പരീക്ഷണം നടത്തുന്നത്. അസന്‍സോള്‍ റെയില്‍വെ സ്റ്റേഷനില്‍ കോച്ച്‌ റെസ്റ്റോറന്റ് തയ്യാറായിക്കഴിഞ്ഞു. റെയില്‍വെ യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഈ റസ്റ്റോറന്റ് ഉപയോഗിക്കാം.

ഈസ്റ്റേണ്‍ റെയില്‍വെയുടെ പഴക്കംചെന്ന മെമു കോച്ചുകളാണ് ഭക്ഷണശാലകളായി മാറ്റിയത്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈയിനത്തില്‍ 50 ലക്ഷം രൂപ സമാഹരിക്കുക ലക്ഷ്യമിട്ടാണ് പുതിയ സംരംഭം. ഒരു കോച്ചില്‍ ചായയും ലഘുഭക്ഷണവുമാണ് ലഭിക്കുക. 42 സീറ്റുകളുള്ള മറ്റൊരു കോച്ചില്‍ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവയെല്ലാം ലഭിക്കും.

കോച്ചിന്റെ ഉള്‍വശം ചായംപൂശി അലങ്കരിച്ചാണ് റസ്റ്റോറന്റാക്കിമാറ്റിയിരിക്കുന്നത്. ഛായാചിത്രങ്ങളും ടൈപ്പ് റൈറ്റര്‍ പോലുള്ള പഴയ ഉപകരണങ്ങളും കോച്ചിന്റെ ഭംഗി കൂട്ടിയിട്ടുണ്ട്. ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

prp

Leave a Reply

*