നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി; ബിന്ദു പണിക്കരും സിദ്ധീഖും കോടതിയിലെത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം പുരോഗമിക്കുന്നു. ഇതിനിടെ കേസിലെ പതിനൊന്നാം സാക്ഷിയായ നടി മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. എറണാകുളം സിബിഐ സ്പെഷ്യല്‍ കോടതിയിലാണ് മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയത്.

മഞ്ജുവിനെ കൂടാതെ നടി ബിന്ദു പണിക്കര്‍, നടന്‍ സിദ്ധീഖ് എന്നിവരും വ്യാഴാഴ്ച സാക്ഷിവിസ്താരത്തിനായി കോടതിയിലെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക സാക്ഷിയാകും മഞ്ജു വാര്യര്‍. കേസില്‍ ദിലീപ് പ്രതിയാകുന്നതിനു മുന്‍പ് തന്നെ നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ പ്രഖ്യാപിച്ചത് ഏറെ വാര്‍ത്തയായിരുന്നു. നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പരിപാടിയില്‍ വെച്ചാണ് മഞ്ജു വാര്യര്‍ ഇക്കാര്യം പരസ്യമായി പറഞ്ഞത്.

പിന്നീട് ദിലീപ് പ്രതിയായി വന്നപ്പോള്‍ ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധം ഉണ്ടെന്ന് വിശദീകരിച്ച്‌ ഇക്കാര്യം വിശദീകരിക്കാനായി പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയായി മഞ്ജുവിനെ ചേര്‍ക്കുകയായിരുന്നു.

ആദ്യ ഘട്ടത്തില്‍ 135 സാക്ഷികളുടെ വിസ്താരം നടക്കും. മലയാള സിനിമയിലെ പ്രമുഖ നടീനടന്മാരായ സംയുക്ത വര്‍മ, കുഞ്ചാക്കോ ബോബന്‍, ഗീതു മോഹന്‍ദാസ്, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, ഗായിക റിമി ടോമി എന്നിവരുടെ സാക്ഷിവിസ്താരവും അടുത്ത ദിവസങ്ങളിലായി ഉണഅടാകും.

prp

Leave a Reply

*